shop-onwers

TOPICS COVERED

സോഷ്യല്‍ മീ‍ഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പേരില്‍ പ്രചരിക്കുന്ന ഒരു പോസ്റ്ററാണ്. എന്തിനും ഏതിനും ഓണ്‍ലൈന്‍ കച്ചവടക്കാരെ ആശ്രയിക്കുന്നവര്‍ പിരിവിന്‍റെ കാര്യത്തിലും അവരെ ആശ്രയിക്കണമെന്നാണ് വരന്തപ്പിള്ളി വ്യാപാരി വ്യവസായി ഏകോപന സമിതി പറയുന്നത്.

ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ ഓണ്‍ലൈന്‍ പര്‍ച്ചേസ് ചെയ്യുന്നവരോട്, പിരിവും, പരസ്യവും വ്യാപാരികളെ സമീപിക്കാതെ ഓണ്‍ലൈന്‍ കമ്പനികളോട് തന്നെ ചോദിക്കുക എന്നാണ് പോസ്റ്ററില്‍ പറയുന്നത്. ഇതിനെ വിമര്‍ശിച്ചും ന്യായീകരിച്ചും കമന്‍റുകള്‍ വരുന്നുണ്ട്.

നാട്ടിൽ അവശ്യസാധനങ്ങളുടെ വില, നിയന്ത്രണമില്ലാതെ കുതിച്ചുയരുമ്പോൾ ആവശ്യക്കാർ ലാഭം കിട്ടുന്ന വഴിയിലേക്ക് നീങ്ങുന്നത് സ്വാഭാവികമാണ് നാട്ടിലെ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാരിനോ ഈ പറയുന്ന വ്യാപാരി സുഹൃത്തുക്കൾക്കോ ഒരു ബാധ്യതയുമില്ലേ? പിന്നെ പണപിരിവ് കൂടുതലും നടത്തുന്നത് രാഷ്ട്രീയ പാർട്ടിക്കാരാണ് അത് നിങ്ങൾ സൗകര്യമുണ്ടെങ്കിൽ കൊടുത്തു കൊള്ളു എന്നാണ് ഒരു കമന്‍റ്, വില കുറച്ച് എവിടെ കിട്ടുന്നോ അവിടെ ഞങ്ങള്‍ പോകും എന്നും കമന്‍റുണ്ട്. 

ENGLISH SUMMARY:

From Salt to Camphor Online; Ask them for the collection'; Viral poster