fitness-couple

ബിബിന്‍റെയും റോസ്മിയുടേയും ലവ് ലാംഗ്വേജ് ഫിറ്റ്നസും ജിമ്മും പ്രാക്ടീസുമൊക്കെയാണ്. ബിബിന്‍റെ പരിശീലനത്തില്‍ ഭാര്യ റോസ്മി സ്വന്തമാക്കിയത് ബോഡി ബില്‍ഡിങ് ചാംപ്യന്‍ഷിപ്പില്‍ മിസ് ഇന്ത്യ റണ്ണറപ്പ് പദവി. റോസ്മിയുടേയും ബിബിന്‍റെയും പ്രിയപ്പെട്ട ഇടം ജിം തന്നെയാണ്. 

 

ബിബിനാണ് റോസ്മിയെ ബോഡിബില്‍ഡിങ്ങിലേക്ക് എത്തിച്ചതും. പ്രണയിച്ച് വിവാഹിതരായ ഇരുവര്‍ക്കും ഫിറ്റ്നെസിന്‍റെയും വര്‍ക്ക് ഔട്ടിന്‍റെയും കാര്യത്തിലും ഒരേ മനസാണ്. ചിട്ടയായ പരിശീലനവും ബിബിന്‍റെ പിന്തുണയുമാണ് വേള്‍ഡ് ഫിറ്റ്നെസ് ഫെഡറേഷന്‍ ചെന്നൈയില്‍ നടത്തിയ മല്‍സരത്തില്‍ റോസ്മിക്ക് മിസ് ഇന്ത്യ റണ്ണറപ്പ് പട്ടം നേടികൊടുത്തത്. 

കാക്കനാടുള്ള ഫിറ്റ്നെസ് സെന്‍ററിലെ പരിശീലകയാണ് റോസ്മി. തൃക്കാക്കരയിലെ ജിമ്മിലാണ് ബിബിന്‍ പരിശീലനം നല്‍കുന്നത്. മസില്‍ പവര്‍ തെളിയിക്കാന്‍ ഇനിയും വേദികള്‍ കാത്തിരിക്കുകയാണ് ഇരുവരും.

ENGLISH SUMMARY:

Story of fitness freak couple.