നാട്ടിലെ മണ്‍മറഞ്ഞ പ്രിയപ്പെട്ടവരെ കുറിച്ച് ഒരു പുസ്തകം. കോഴിക്കോട് മുക്കത്തെ വിചാരം മുക്കം പ്രവര്‍ത്തകരാണ് സുകൃതം എന്ന പേരില്‍ മരിച്ചവരുടെ ജീവചരിത്രം തയ്യാറാക്കിയത്. മുക്കം നഗരസഭയിലും സമീപത്തെ രണ്ട് പഞ്ചായത്തുകളിലും മരിച്ച സാധാരണക്കാര്‍ മുതല്‍ പ്രമുഖര്‍ വരെയുണ്ട് പുസ്തകത്തിന്‍റെ ഓരോ താളിലും
ഒരുനാടിന്‍റെ സുകൃതമാണ് മഷിപുരണ്ട ഈ ജീവചരിത്രഗ്രന്ഥം. മണ്‍മറഞ്ഞ 500 ലധികം പേരുടെ ഓര്‍മകള്‍ നിറയുന്ന താളുകളില്‍ തെളിയുന്നത് നാടിന്‍റെ പൈതൃകവും സംസ്കാരവും കൂടിയാണ് . മുക്കം നഗരസഭയ്ക്ക് പുറമെ കാരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളിലുള്ളവരെക്കുറിച്ചാണ് പുസ്തകത്തില്‍ പറയുന്നത്.
വീടുകള്‍തോറും കയറി ഫോം നല്‍കിയാണ് മണ്‍മറഞ്ഞുപോയവരെ കണ്ടെത്തിയത്. ഫോട്ടോയും ജനനതിയതിയും മരണതിയതിയും അടക്കം കിട്ടാന്‍ ഏറെ ബുദ്ധിമുട്ടി. ബന്ധുകളുടെ കൈയില്‍ ഫോട്ടോയില്ലാത്തവരുടെ ചിത്രങ്ങള്‍ നാട്ടിലെ കല്യാണ ആല്‍ബങ്ങളില്‍ നിന്നാണ് കണ്ടെത്തിയത്. അടുത്തമാസം ആദ്യവാരം പുസ്തകം പുറത്തിറക്കും. രണ്ടാം പതിപ്പും ഉടന്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് വിചാരം മുക്കം പ്രവര്‍ത്തകര്‍.