തീരമേഖലയിൽ നിന്ന് റാംപിൽ തരംഗമായ ഒരു കുട്ടി മോഡലുണ്ട് കൊച്ചിയിൽ മുനമ്പത്തുനിന്നുള്ള ഒന്നാം ക്ലാസുകാരി ശ്രീഭദ്ര. അഞ്ചര വയസുമുതൽ മോഡലിങ് രംഗത്ത് സജീവമായ ശ്രീ ഭദ്രയ്ക്ക് രാജ്യാന്തര വേദികളിലേക്കും ക്ഷണമുണ്ട്. പക്ഷേ പ്രതിബന്ധങ്ങൾ ഏറെയാണ്.
ഇതാണ് ശ്രീഭദ്ര എന്ന ഏഴ് വയസുകാരി ഇന്ത്യൻ ഫാഷൻ ഐക്കൺ കിഡ്, സൂപ്പർ മോഡൽ മിസ് കേരള, കിഡ്സ് മോഡലിങ്ങിൽ നാഷണൽ ടെറ്റിൽ തുടങ്ങി നേട്ടങ്ങൾ നിരവധി.
രാജ്യാന്തര വേദികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും സാമ്പത്തിക പരാധീനത തടസ്സമായി ഏറെ ബുദ്ധിമുട്ടിയാണ് മകളുടെ സ്വപ്നങ്ങൾക്ക് മാതാപിതാക്കൾ കുട്ട് നിൽക്കുന്നത്. മോഡലിങ്ങിൽ മാത്രമല്ല അഭിനയത്തിലും താൽപര്യമുണ്ട് ഈ കൊച്ചുമിടുക്കിക്ക്