സൈനികസേവനത്തിൽ നിന്നും വിരമിച്ച കുട്ടിക്കാലത്തെ കൂട്ടുകാരനെപ്പറ്റിയുള്ള ഓർമകൾ പങ്കുവെച്ച് കോൺ​ഗ്രസ് നേതാവ് സന്ദീപ് വാര്യർ.  കളിക്കൂട്ടുകാരനായ ഹവിൽദാർ രാമചന്ദ്രനെ പൊന്നാട അണിയിച്ച് ആദരിക്കുന്ന വിഡിയോയും അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കിട്ടു. 

ഹൈസ്കൂളിൽ ഒന്നിച്ച് പഠിച്ചവരാണ് സന്ദീപ് വാര്യരും രാമചന്ദ്രനും. സ്കൂൾ വിട്ടാൽ മൂന്നരക കിലോമീറ്റർ ദൂരം 10 മിനിട്ടുകൊണ്ട് ഓടിയെത്തുന്ന ആളായിരുന്നു രാമചന്ദ്രനെന്ന് സന്ദീപ് ഓർമ്മിക്കുന്നു. അങ്ങനെ ഓടി ഓടി അവൻ ഇന്ത്യൻ സൈന്യത്തിൽ ചേർന്നു. ഇനിയുള്ള ദിവസങ്ങളിൽ, നമ്മുടെ നാടിന് കൂടി അവന്റെ സേവനം ലഭ്യമാകട്ടേയെന്നും സന്ദീപ് പറഞ്ഞു. 

സൈനികസേവനത്തിൽ നിന്നും വിരമിച്ച രാമചന്ദ്രനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് ഈ പോസ്റ്റിന് താഴെ കമന്‍റുമായെത്തിയത്. 

ENGLISH SUMMARY:

Sandeep.G.Varier honors his friend who retired from military service