മഴ പെയ്താല്‍ പിന്നെ എല്ലാവരുടെയും ശ്രദ്ധ കളക്ടര്‍മാരുടെ പേജിലാണ്. അവധിയുണ്ടോ എന്ന് ചോദ്യം, എന്താ അവധി തന്നാലെന്ന് ചോദ്യം, ഇനി അവധി കൊടുത്താലോ അത് ഒരു ദിവസം കൂടെ നീട്ടാമോ എന്ന് ചോദ്യം. അങ്ങനെ കമന്‍റു ബോക്സില്‍ കളക്ടര്‍മാര്‍ക്ക് ചോദ്യങ്ങളുടെ ബഹളമാണ്.
ഇപ്പോഴിതാ ഇന്ന് അവധി പ്രഖ്യാപിച്ച ഇടുക്കി കളക്ടറുടെ പേജിലാകെ നിറയുന്നത്‘കളക്ടർ ഉയിർ’ കമന്‍റ് മേളമാണ്. എല്ലാവരും ഉറക്കമായോ..... നാളെ കുട്ടികളെ സ്കൂളിലേക്കും കോളേജിലേക്കും വിടേണ്ട കേട്ടോ.... കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാണ് കളക്ടര്‍ കുറിച്ചത്. ഇതിന് പിന്നാലെ നമ്മുടെ സ്വന്തം കളക്ടര്‍, കളക്ടര്‍ പൊളിയാണ്, ഇങ്ങനെയാവണം കളക്ടര്‍ അങ്ങനെ പോകുന്നു കമന്‍റുകള്‍.
അവധി പ്രഖ്യാപിക്കണമെങ്കില്‍ ജില്ലയിലെ അഞ്ച് താലൂക്കുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ ലഭിക്കണം .അതിനുശേഷം മുൻപ് സൂചിപ്പിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും പരിശോധിച്ചു മാത്രമേ ഉത്തരവിറക്കാൻ ആകു, എന്നും കളക്ടര്‍ പറയുന്നു.