സഹപാഠിയായ പെൺകുട്ടിയെ വീഡിയോ കോൾ ചെയ്ത് യുവാവ് തൂങ്ങിമരിച്ചു. ഇടുക്കി കുമളി സ്വദേശി അഭിജിത്ത് ഷാജിയാണ് മരിച്ചത്. തിരുവല്ലയിലെ തിരുമൂലപുരത്തെ വാടകവീട്ടിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജർമൻഭാഷാ പഠനത്തിനായാണ് അഭിജിത്ത് തിരുവല്ലയിലെത്തിയത്.
തിരുവല്ലയിൽ താമസിച്ചിരുന്ന കുമളി സ്വദേശിയായ 19കാരിയുമായി അഭിജിത്ത് അടുപ്പത്തിലായിരുന്നു. ഇവർ തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നതായാണ് വിവരം. തിങ്കളാഴ്ച രാവിലെ നാട്ടിൽ നിന്ന് മടങ്ങിയെത്തിയ അഭിജിത്ത് പെൺകുട്ടിയെ വീഡിയോ കോൾ ചെയ്ത് കഴുത്തിൽ കയർ മുറുക്കി. പെൺകുട്ടിയെത്തിയപ്പോൾ മരണം സംഭവിച്ചിരുന്നു. പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.