ഇടുക്കിയിലെ ഏറ്റവും വലിയ ക്രിസ്മസ് ആഘോഷത്തിന് തയ്യാറെടുത്ത് കുമളി അട്ടപ്പള്ളം സെന്റ് തോമസ് ഫെറോന പള്ളി. വിവിധ പരുപാടികൾക്കൊപ്പം 2025 നക്ഷത്രങ്ങൾ പള്ളിയങ്കണത്തിൽ തൂക്കിക്കൊണ്ടാണ് തിരുപ്പിറവിയുടെ പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി പരമ്പരാഗത ശൈലിയിൽ നക്ഷത്രങ്ങൾ ഉണ്ടാക്കിയാണ് ഇത്തവണ അട്ടപ്പള്ളം സെന്റ് തോമസ് ഫെറോനപ്പള്ളി ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങുന്നത്. രണ്ടുമാസം മുമ്പ് ഇതിനായുള്ള ഒരുക്കങ്ങൾ തുടങ്ങി. നക്ഷത്രം ഒരുക്കാനുള്ള മുള കാഞ്ഞിരപ്പള്ളിയിൽ നിന്നാണ് എത്തിച്ചത്. മുള കീറി നക്ഷത്രം ഉണ്ടാക്കാൻ പഴമക്കർ പുതിയ തലമുറയെ പഠിപ്പിച്ചു
ഒരാഴ്ചകൊണ്ട് നക്ഷത്രങ്ങൾ ഉണ്ടാക്കുന്നത് പൂർണ്ണമായും പൂർത്തിയാകും. ക്രിസ്മസ് തലേന്ന് രാത്രി പള്ളിയിലേക്ക് എത്തുന്ന വരെ സ്വീകരിക്കുന്നത് 2500 നക്ഷത്രങ്ങൾ തീർക്കുന്ന വർണ്ണപ്പൊലിമയാകും.നക്ഷത്രങ്ങൾ മാത്രമല്ല പള്ളിയങ്കണത്തിൽ ക്രിസ്മസ് ഗ്രാമവും ഒരുക്കുന്നുണ്ട്. ഇതോടൊപ്പം ക്രിസ്മസിന്റെ സന്ദേശം ജനങ്ങളിൽ എത്തിക്കാൻ 500 ഓളം കലാകാരൻമാരുടെ കലാ വിസ്മയത്തൊടോപ്പം മഹാറാലിയും നടത്തും