ഭാര്യ അമൃത ഡോക്ടറേറ്റ് സ്വന്തമാക്കിയ സന്തോഷം പങ്കുവച്ച് എ എ റഹീം എംപി. ഫെയ്സ്ബുക്കിലൂടെയാണ് ഭാര്യയുടെ നേട്ടം റഹീം പങ്കുവച്ചത്. സ്വപ്നം കാണുന്ന കാര്യം സ്വന്തമാക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ലെന്ന് റഹീം കുറിക്കുന്നു. പ്രിയപ്പെട്ടവൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
കുറിപ്പ്
സ്വപ്നം കാണുക എന്നത്,അത് സ്വന്തമാക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. കേന്ദ്ര സർവകലാശാലയിൽ നിന്നും നിയമത്തിലാണ് ഇന്ന് ഡോക്ടറേറ്റ് സ്വന്തമാക്കിയത്. പ്രിയപ്പെട്ടവൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ.