skating

TOPICS COVERED

ബെംഗളൂരിൽ നടന്ന ദേശീയ റോളർ സ്കേറ്റിങ്ങ് ചാംപ്യൻഷിപ്പിൽ സ്വർണ മെഡൽ നേടി പി.ആർ റോഷൻ. തൃശൂർ കുരിയച്ചിറ സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ് റോഷൻ. കുഞ്ഞുനാളുകളിലെ കഠിന പരിശ്രമത്തിലൂടെയാണ് വെറും ഒൻപതു വയസുള്ള റോഷൻ ഈ നേട്ടം കൈവരിച്ചത്. 

വിജയം കൈയെത്തിപ്പിടിക്കാനുള്ള ആത്മാർഥമായ പരിശീലനമായിരുന്നു റോഷൻന്റെത്. കുഞ്ഞു പ്രായത്തിലെ റോഷന്റെ പരിശീലത്തെക്കുറിച്ച് പറയുമ്പോൾ പരിശീലകനായ സനൂബിനു നൂറു നാവാണ്.  പരിശീലന വേളയിലെ ഓരോ നിമിഷത്തിലും റോഷനോടൊപ്പമുണ്ട് സനൂബ്.  ഈ വലിയ നേട്ടത്തിന്റെ നിമിഷങ്ങളിലും റോഷന് ചെറിയൊരു സങ്കടം ഉണ്ട്.  വീട്ടുകാരും പരിശീലകനും അധ്യാപകരുമെല്ലാം ഒപ്പം നിന്ന് പ്രോത്സാഹിപ്പിക്കുമ്പോൾ റോഷന് കിട്ടുന്ന ഊർജം വളരെയെറെയാണ്. ഇനിയും ഉയരങ്ങളിലെത്താൻ ഈ കൊച്ചു മിടുക്കനെ പ്രേരിപ്പിക്കുന്നതും ഇതു തന്നെയാണ്