നാരങ്ങാനം പഞ്ചായത്ത് കണമലയിലെ താമസക്കാരാനായ ഇ.കെ.അപ്പുക്കുട്ടന് 87വയസായി. ഭാര്യ തങ്കമ്മയ്ക്ക് 80. വീട്ടിലേക്കൊരു വഴിയില്ല എന്നതാണ് പ്രധാന ദുരിതം. സമീപത്തെ നടപ്പുവഴി കാടു കയറി. അതിന്‍റെ ഒരു വശം താഴ്ന്ന പ്രദേശം. അടുത്ത റബര്‍തോട്ടത്തില്‍ ഇരുവശവും കുഴിയും. കാലൊന്നു വഴുതിയാല്‍ അപകടം ഉറപ്പ്. വലിയ ബുദ്ധിമുട്ടില്ലാതെ നടന്നിരുന്ന സമീപത്തെ പറമ്പ് കൈതക്കൃഷിക്കായി കെട്ടി അടച്ചതോടെയാണ് കൂടുതല്‍ ദുരിതമായത്.
വീട്ടില്‍ കുടിവെള്ളമില്ല. മഴവെള്ളം പലപാത്രങ്ങളിലായി ശേഖരിച്ച് തിളപ്പിച്ച് ഉപയോഗിക്കും. വേനല്‍ക്കാലമായാല്‍ കുടുങ്ങിയത് തന്നെ. ഡല്‍ഹിയില്‍ ഭര്‍ത്താവിനപ്പം കഴിയുമ്പോഴാണ് ഏകമകള്‍ മരിക്കുന്നത്. ചെറുപ്പത്തില്‍ പിതാവിനൊപ്പം കണമലയില്‍ സ്ഥലം വാങ്ങി താമസത്തിനെത്തിയതാണ്. കൂലിപ്പണിയായിരുന്നു. ആരോഗ്യമുള്ള കാലത്ത് വഴിയില്ലാത്തത് വലിയ പ്രശ്നമായി തോന്നിയില്ല.
വയ്യാതായോതെട ആശുപത്രിയില്‍ പോലും പോകാന്‍ കഴിയാത്ത അവസ്ഥ. ഓട്ടോറിക്ഷക്കാരാണ് പലപ്പോഴും സഹായം. ചുരുക്കം ചില ബന്ധുക്കള്‍ അരിയടക്കമുള്ള സാധനങ്ങള്‍ നല്‍കും. വല്ലപ്പോഴും കിട്ടുന്ന ക്ഷേമ പെന്‍ഷനാണ് ഏക വരുമാനം. പെന്‍ഷന്‍ തുക കൊണ്ട് കുറച്ചു വെള്ളവും ഭക്ഷണസാധനങ്ങളും വാങ്ങും.