ആറാംവയസില്‍ തെരുവുനായ ആക്രമണത്തിലാണ് പത്മപ്രിയയുടെ വലതുകണ്ണിന്‍റെ കാഴ്ച്ച നഷട്മമായത്. പട്ടി കടിച്ച കുട്ടി എന്ന പേരില്‍ നിന്ന് ഫോട്ടോഗ്രാഫര്‍ പത്മപ്രിയ എന്ന പേരിലേക്കുള്ള ഈ ഇരുപതുകാരിയുടെ യാത്ര ഒരു അതിജീവനകഥയാണ്. വെഡ്ഡിങ് ഫോട്ടോഗ്രാഫി കമ്പനി ഉടമ കൂടിയാണ് പത്മപ്രിയ ഇന്ന്.
കൊച്ചി ചെറായിലെ വീട്ടിലിരുന്ന് അന്നത്തെ ദിവസം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും അച്ഛന്‍ സുധീറിന്‍റെയും അമ്മ ജിഷയുടേയും ഉള്ളൊന്ന് പിടയ്ക്കും. കണ്ണിനും മനസിനും ഏറ്റ മുറിവ് ഏറെക്കാലം അവളെ പിന്തുടര്‍ന്നു. പക്ഷേ തോറ്റില്ല. ക്യാമറ അവള്‍ക്ക് വലംകണ്ണായി.
മണിക്കര എസ്എന്‍എം കേളജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് പത്മപ്രിയ. പഠനം പൂര്‍ത്തിയാക്കി മുഴുവന്‍ സമയവും ഫോട്ടോഗ്രാഫിയിലേക്ക് കടക്കാനാണ് മോഹം.