ലുലു ഗ്രൂപ്പിന്റെ ജോലിക്കായി നടത്തിയ അഭിമുഖത്തിനു വന്ന എഴുപത്തെട്ടുകാരനെ കണ്ട് സൈബറിടം അമ്പരന്ന കാര്യം ഓര്‍മയുണ്ടോ? ‘പ്രായം കുറെയായില്ലേ, വീട്ടിലിരുന്നാൽ പോരേ’ എന്ന് ചോദിച്ചവരോട് റഷീദ് അന്ന് പറഞ്ഞത് ‘പണിയെടുത്ത് ജീവിച്ചാണു ശീലം ജോലി കിട്ടിയാല്‍ ലക്ക്, വിളിച്ചാല്‍ പോകും’, മുപ്പത്തെട്ട് വര്‍ഷം പ്രവാസിയായിരുന്നു, പത്ത് പൈസ കയ്യില്‍ വേണം, നന്നായി ജോലി എടുക്കണം ഇനിയും ജോലി ചെയ്യാനുള്ള മനസാണ് എനിക്ക് , ആ നീണ്ട നിരയില്‍ നിന്ന് റഷീദ് പറഞ്ഞ വാക്കാണ് ഇത്.
അഭിമുഖത്തിൽ പങ്കെടുക്കാനുള്ള നീണ്ടവരിയിൽ യാതൊരും മടുപ്പും കൂടാതെ റഷീദ് നിൽക്കുന്നതിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലെത്തിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. ഏതായാലും ആ റഷീദിനെ ചേര്‍ത്ത് പിടിച്ചിരിക്കുകയാണ് ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും ചെയർമാനുമായ യൂസഫ് അലി. ജോലി ചെയ്യാന്‍ സാധിക്കുന്ന കാലത്തോളം ജോലി ചെയ്യണമെന്നും സന്തോഷമുണ്ടെന്നും യൂസഫ് അലി പറഞ്ഞു. റഷീദിനെ ചേര്‍ത്ത് നിര്‍ത്തിയാണ് യൂസഫ് അലി സ്വീകരിച്ചത്.
റഷീദിനെ കുറിച്ച് സമൂഹമാധ്യമത്തിൽ പ്രചരിച്ച കുറിപ്പ്
‘ഇന്നലെ ലുലുവിൽ ജോലി തേടി വന്ന വലിയപ്പച്ചൻ. അദ്ദേഹം തന്റെ ഒരായുസ്സ് മുഴുവൻ പ്രവാസിയായിരുന്നു. നാട്ടിൽ വന്നപ്പോൾ തനിക്ക് വെറുതെ ഇരിക്കുവാൻ കഴിയുന്നില്ല. അദ്ദേഹത്തെ ആ ഗ്രൂപ്പ് ജോലിക്ക് സെലക്ട് ചെയ്തതായി പറഞ്ഞു. പ്രിയപ്പെട്ടവരെ പ്രായം ഒരു നമ്പർ മാത്രമാണ്. എന്നെ ഞെട്ടിച്ചത് വേറൊന്നുമല്ല ,5000 പേരിലധികം യുവാക്കൾ വന്നടത്ത് 70 കഴിഞ്ഞ ആ വലിയപ്പച്ചൻ വന്നു നിൽക്കാൻ കാണിച്ച ആ കോൺഫിഡൻസ്. അത് മതി ജീവിതത്തിൽ ജയിക്കാൻ നമ്മളെക്കാൾ ചെറുതായ മനുഷ്യരോട് കലഹിച്ചു ജീവിതം തീർക്കാതെ വലിയവരുടെ ലോകത്തേക്ക് നടന്നു ചെല്ല്,എന്നിട്ട് അവര് കണ്ട വലിയ സ്വപ്നങ്ങളുടെ ഭാഗമാവുക. ഒന്നും അസാധ്യമല്ല.’