പച്ചക്കറിയും, പൂക്കളും മാത്രമല്ല. പുൽക്കൂടും നക്ഷത്രവും തമിഴ് നാട്ടിൽ നിന്നും കേരളത്തിൽ എത്തി. പതിനാറു വർഷങ്ങളായി പൊള്ളാച്ചിക്കാരൻ ധർമ്മരാജും മകൻ മുത്തുവും കേരളക്കാർക്ക് മുളകൊണ്ടുള്ള നക്ഷത്രങ്ങളും പുൽകൂടും ഉണ്ടാക്കി നൽകുന്നു. തൃശൂർ മണ്ണുത്തി അടിപാതയിലാണ് ഇരുവരുടെയും കച്ചവടം.
അടിപാതയുടെ രണ്ടു ഭാഗത്തായിരുന്നാണ് അച്ഛന്റെയും മകന്റെയും പണിത്തരങ്ങൾ. രണ്ടാളും ഒരുമിച്ച് ഒരു ദിവസം 12 പുൽകൂട് വരെയുണ്ടാക്കും. മലയാളികൾക്ക് പുൽകൂട് ഉണ്ടാക്കി നൽക്കുന്നതിലെ സന്തോഷത്തെ കുറിച്ച് പറയാൻ മുത്തുവും മറന്നില്ല. 23ാം തിയതി മുതലാണ് കച്ചവടം പൊടി പൊടിക്കാൻ സാധ്യത. അതിനു മുന്നേ പറ്റുന്നത്ര പുൽക്കൂടും നക്ഷത്രങ്ങളും ഉണ്ടാക്കുക തന്നെ.