viral-pic-marriage

TOPICS COVERED

കല്യാണം ആയി കഴിഞ്ഞാല്‍‌ പിന്നെ കൂട്ടുകാര്‍ കൊടുക്കുന്ന പണികള്‍ ധാരാളമായിരിക്കും. സൈബറിടത്ത് പല കുറി ട്രെന്‍ഡിങ് ആകാറും ഉണ്ട് ഇത്തരം കൂട്ടുകാര്‍ കൊടുക്കുന്ന എട്ടിന്‍റെ പണികള്‍. അത്തരത്തില്‍ സൈബറിടത്ത് വൈറലാകുന്ന ഒരു ചിത്രമുണ്ട് ഇപ്പോള്‍.

ഇന്ന് വിവാഹിതനായ എനിക്കും എന്‍റെ സ്വന്തം ഭാര്യയ്ക്കും വിവാഹമംഗളാശംസകള്‍ എന്ന് പറഞ്ഞ് കല്യാണ ചെക്കന്‍റെയും പെണ്ണിന്‍റെയും ചിത്രം വച്ചാണ് ഫ്ലക്സ് തയ്യാറാക്കിയിരിക്കുന്നത്. അഭിജിത്ത്,അഞ്ജു എന്നാണ് ഇരുവരുടെയും പേര് രേഖപ്പെടുത്തിയിരിക്കുന്നത്.

കൂട്ടുകാര്‍ കൊടുത്ത എട്ടിന്‍റെ പണി, ഇത് കുറച്ച് കൂടുതലാ, ഒരു ഷര്‍ട്ട് ഇടായിരുന്നു, എടാ കണ്ണാപ്പി ഇത് പൊളിച്ചു, എന്നിങ്ങനെ പോകുന്നു ചിത്രത്തിന് വരുന്ന കമന്‍റുകള്‍.  കൈനകരി വരെ പോയി വരുന്ന സമയത്ത് എസി റോഡിൽ കണ്ട ചിത്രം എന്ന പേരിലാണ് ഫ്ലക്സ് പ്രചരിക്കുന്നത്. 

ENGLISH SUMMARY:

A viral Facebook post about a newly married couple