ശബരിമലയിൽ അയ്യനെക്കാണാൻ ഇന്നൊരു വിഐപി എത്തി. പതിനെട്ടാം പടി ഒഴിച്ചിട്ട് ദേവസ്വം ബോർഡ് എല്ലാ സൗകര്യവുമൊരുക്കി. വയനാട് മീനങ്ങാടി സ്വദേശി നൂറ്റൊന്നുവയസുകാരി പാറുക്കുട്ടിയമ്മയാണ് ഈ വിഐപി.
പാറുക്കുട്ടിയമ്മയ്ക്ക് പതിനെട്ടാം പടി ചവിട്ടാൻ എല്ലാ സൗകര്യവും ദേവസ്വം ബോർഡും പൊലീസും ചേർന്നൊരുക്കി. പാറുക്കുട്ടിയമ്മ പതിനെട്ടാം പടി ചവിട്ടുന്നത് വരെ മറ്റു ഭക്തർ അൽപനേരത്തേക്ക് മാറി നിന്നു. പൊലീസുകാരുടെ സഹായത്തോടെ പടി ചവിട്ടി അയ്യപ്പ സന്നിധിയിലേക്ക്.
കൊച്ചുമകൻ ഗിരീഷ്, ഗിരീഷിന്റെ മക്കളായ അമൃതേഷ്, അവന്തിക എന്നിവരോടൊപ്പമാണ് രണ്ടാം തവണ ദർശനത്തിനെത്തിയത്.
നൂറാം വയസ്സിൽ കഴിഞ്ഞ വർഷമായിരുന്നു ആദ്യമായി പാറുക്കുട്ടിയമ്മ മലകയറിയത്.