library

TOPICS COVERED

104 വർഷം പഴക്കമുള്ള അപൂർവ പുസ്തകങ്ങളുടെ ശേഖരമുള്ള ഒരു ലൈബ്രറിയുണ്ട് തിരുവനന്തപുരത്ത്. വഴുതക്കാട് വനം ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ലൈബ്രറി കേരളത്തിന്‍റെ വനസമ്പത്തുമായി ബന്ധപ്പെട്ട അപൂർവ പുസ്തകങ്ങളുടെ കലവറയാണ്. നശിച്ച് കിടന്നിരുന്ന ലൈബ്രറി പുനരുദ്ധരിച്ച് പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തിരിക്കുകയാണ്.

 

110 വർഷം പഴക്കമുണ്ട് വഴുതക്കാട്ടെ ഫോറസ്റ്റ് ആസ്ഥാനത്തെ ഈ കെട്ടിടത്തിന്. ഇതിനകത്താണ് 104 വർഷം പഴക്കമുള്ള ലൈബ്രറി. അകത്ത് കയറിയാൽ പഴമ വക്കിൽ ഒതുങ്ങും. അത്യാധുനിക സൗകര്യങ്ങൾ ഉള്ള  വിശാലമായൊരു ലൈബ്രറി. ലോക ക്ലാസിക്കുകളും പുതിയ കാല സഹിത്യങ്ങളും ചരിത്രവും രാഷ്ട്രീയവും ഉൾപ്പെടെ 27,584 പുസ്തകങ്ങൾ.

വനം വകുപ്പിന്‍റെ പിതാവ് എന്നറിയപ്പെടുന്ന തിരുവിതാംകൂർ വനംവകുപ്പ് കൺസർവേറ്റർ ആയിരുന്ന ടി എഫ് ബോർഡൽ ആണ് ഈ ലൈബ്രറിയും സ്ഥാപിച്ചത്. അദ്ദേഹം 1909ൽ രചിച്ച Forest Trees of Travancore ഉൾപ്പെടെയുള്ള പുസ്തകങ്ങൾ ഇതിൽ ഉൾപ്പെടു

ENGLISH SUMMARY:

Forest library at trivandrum