എംടിയുടെ ഭൗതിക ശരീരം കാണാനെത്തിയ നടന്‍ സിദ്ദിഖിന് പിന്നാലെ നടന്ന് സെല്‍ഫി ചോദിച്ചയാളെ തിരുത്തി താരം. സിദ്ദിഖ് തിടുക്കത്തില്‍ നടന്നു പോകുന്നതിനിടെ, പിന്നാലെ കൂടിയ യുവാവ് മൊബൈല്‍ ക്യാമറ ഓണാക്കി സെല്‍ഫിക്ക് പോസ് ചെയ്യാന്‍ പറയുമ്പോഴാണ് സിദ്ദിഖ് അയാളെ തിരുത്തിയത്.

ഉചിതമല്ലാത്ത സന്ദര്‍ഭത്തില്‍, സെല്‍ഫി എടുക്കാന്‍ വന്ന യുവാവിനോട് സിദ്ദിഖ് എന്താണ്  പറഞ്ഞതെന്ന് വിഡിയോയില്‍ വ്യക്തമല്ലെങ്കിലും, താരത്തിന്‍റെ മുഖത്ത് അതൃപ്തി പ്രകടമായിരുന്നു. 

ഈ യുവാവ് പിന്നാലെ വരുന്നതിന് മുമ്പ് മറ്റൊരാളും സിദ്ദിഖിന്‍റെ അടുത്തെത്തി സെല്‍ഫി ചോദിച്ചിരുന്നു. അപ്പോഴും അദ്ദേഹം പ്രതികരിക്കാതെ വേഗത്തില്‍ നടന്നു പോവുകയായിരുന്നു. അതിന് പിന്നാലെയാണ് ഇത് കണ്ട ഈ യുവാവ് പിന്നാലെയെത്തി സെല്‍ഫി എടുക്കാനായി ശ്രമിച്ചത്.