കോടമഞ്ഞ് മൂടിയ പൊന്മുടിയുടെ സൗന്ദര്യം കെ.എസ്.ആർ.ടി.സി ബസിൽ ആസ്വദിക്കാൻ ഇറങ്ങിയ എറണാകുളം സ്വദേശിയായ യുവാവിന് കിട്ടിയത് എട്ടിന്റെ പണിയാണ്. ക്രിസ്മസ് അവധി ആഘോഷിക്കാൻ പൊന്‍മുടി എത്തിയ നൂറിലധികം സഞ്ചാരികളാണ് ആനവണ്ടി കാരണം കുടുങ്ങിയത്.
തമ്പാനൂരിൽ കാർ ഒതുക്കി കെഎസ്ആർടിസി ബസിന്റെ വൈബ് ആസ്വദിക്കാൻ പൊന്മുടിയിലേക്ക് ഒരു ആനവണ്ടി യാത്ര. ഒടുവിൽ വൈബും പാളി എട്ടിന്റെ പണിയും കിട്ടി.
കൊച്ചിയിൽ നിന്നെത്തിയ ലാറിഷ് തമ്പാനൂരിൽ നിന്ന് രാവിലെ 11 മണിക്കുള്ള പൊന്മുടി ബസിലാണ് എത്തിയത്. കോടമഞ്ഞ് മൂടിയ പൊന്മുടിയുടെ സൗന്ദര്യമൊക്കെ ആസ്വദിച്ചു തിരികെ എത്തിയപ്പോള്‍ നൂറിലധികം പേർക്ക് തിരികെ പോകാൻ ആകെയുള്ളത് ഒരേയൊരു ബസാണ്.
45 പേർക്ക് യാത്ര ചെയ്യാൻ പറ്റുന്ന ബസ് പൊന്മുടി എത്തിയപ്പോൾ തന്നെ 20 പേര് ഉണ്ടായിരുന്നതയാണ് യാത്രക്കാർ പറഞ്ഞത്. ഒടുവിൽ ഇടിച്ചു കുത്തി പകുതിയിലധികം ആളുകൾ ആ ബസിൽ കേറി. അപ്പോഴാണ് അറിഞ്ഞത് ബസിന് എവിടെയോ ചില തകരാറ് ഉണ്ടെന്ന്.
ഒടുവിൽ യാത്രക്കാർ അവിടെയിറങ്ങി, പകരം ബസ് വേണമെന്ന് പറഞ്ഞെങ്കിലും പോലീസിന്റെ പെരുമാറ്റം മോശമായിരുന്നെന്ന് ചിലർ.
അങ്ങനെ, കൂട്ടത്തിലുണ്ടായിരുന്ന ലാറിഷ് തന്നെ ഗതാഗത മന്ത്രിയെ ബന്ധപ്പെട്ട ശേഷം രാത്രി ഏട്ടുമണിക്ക് ശേഷമാണ് വിതുരയിൽ നിന്ന് പകരം ബസ് ഏർപ്പെടുത്തി നൽകിയത്.
പൊന്മുടിയിൽ നിന്ന് വൈകിട്ട് അഞ്ചു മണിക്കാണ് ലാസ്റ്റ് ബസ്. എന്നാൽ സീസൺ സമയങ്ങളിൽ ബസിനെ ആശ്രയിക്കുന്ന 100 കണക്കിന് ആളുകൾക്ക് ഈ ഒരു ബസ് ആനയ്ക്ക് മൂക്കിപ്പൊടി കൊടുക്കും പോലെയാണ്.