ഒറ്റനോട്ടത്തില്‍ മാര്‍ക്കോ സിനിമയുടെ പോസ്റ്ററാണെന്ന് തോന്നും ഒന്നൂടെ സൂക്ഷിച്ച് നോക്കുമ്പോഴാണ് കാണുന്നത് മാര്‍ക്കോ അല്ലാ ‘മാറിക്കോ’ ആണെന്ന്. സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയാണ് ഈ വെറൈറ്റി പരസ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
കോണ്ടമില്ലെങ്കില്‍ മാറിക്കോ ! സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങളിൽ നിന്നും മാറി ചിന്തിക്കൂ..! ലൈംഗികരോഗങ്ങളിൽ നിന്നും രക്ഷ നേടാൻ കോണ്ടം ഉപയോഗിക്കുക. എന്നാണ് പരസ്യം. ഇതാണ് പരസ്യം, ഇതാണ് മാര്‍ക്കറ്റിംങ്, തീപ്പൊരി ഐറ്റം എന്നിങ്ങനെ പോകുന്നു എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ പുതിയ പരസ്യത്തിന് വരുന്ന കമന്‍റുകള്‍.
അതേ സമയം പരസ്യം മാര്‍ക്കോ സിനിമയിലെ നായകന്‍ ഉണ്ണിമുകുന്ദന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. വാച്ച് മാര്‍ക്കോ ഇന്‍ തിയറ്റര്‍, നോട്ട് ഓണ്‍ ടെലഗ്രാം എന്ന് പറഞ്ഞാണ് ഉണ്ണി എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി പരസ്യം ഷെയര്‍ ചെയ്തിരിക്കുന്നത്.