സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ സ്വർണക്കപ്പ് എത്തിയപ്പോൾ കൗതുകമായത് ഒരു അധ്യാപകനായിരുന്നു. കലാഭവൻ മണിയുടെ വേഷത്തിൽ എത്തിയ കലോത്സവ സംഘാടകസമിതി അംഗം കൂടിയായ അനിൽ ആയൂർ.
തിരുവനന്തപുരം ജില്ലയിലേക്ക് സ്വർണ്ണക്കപ്പിന്‍റെ ഘോഷയാത്ര കടന്നപ്പോൾ സ്വീകരിക്കാൻ പാട്ടുമായി ആയുർ മണി എന്ന അനിലുണ്ടായിരുന്നു. കുട്ടികൾക്കൊപ്പം ആഘോഷമായി പാട്ടുപാടി. വെഞ്ചേമ്പ് ഗവ എൽ.പി സ്കൂളിലെ അറബി അധ്യാപകനാണ്. 25 വർഷത്തോളമായി മിമിക്രി നാടൻപാട്ട് രംഗത്തുണ്ട്. കപ്പ് എത്തിയപ്പോൾ കെപിഎസ്‍ടിഎ പ്രവർത്തകരാണ് ആണ് അനിലിനെ പാടാൻ പ്രേരിപ്പിച്ചത്.
കലാഭവൻ മണിയുടെ മരണശേഷമാണ് വേദികളിൽ മണിയെ പോലെ പരിപാടി അവതരിപ്പിക്കാൻ തുടങ്ങിയത്. നാടൻ പാട്ടുകാരനായ അനിലിന് കലാഭവൻ മണി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. അടുത്ത ദിവസം മുതൽ കലോത്സവ ജോലികളിലേക്ക് കടക്കും. നാടൻപാട്ടിനു പുറമേ നാടക പരിശീലനവും മോണോ ആക്ട് പരിശീലനവും നൽകുന്നു. അധ്യാപക ജോലിയിൽ ഒരു വീഴ്ചയും വരുത്താതെയാണ് കലാപ്രവർത്തനം എന്ന് അനിൽ പറയുന്നു.