കലോത്സവവേദിയിൽ നിന്നും സമ്മാനവുമായി മടങ്ങിയ കൊല്ലം ഓടനാവട്ടം സ്വദേശി രാഖിന് വീട് നഷ്ടമാകില്ല. രാഖിന്റെ ജീവിത കഥ മനോരമ ന്യൂസിലൂടെ കണ്ട ബാങ്ക് അധികൃതർ ജപ്തി തൽക്കാലത്തേക്ക് നിർത്തിവച്ചു. 24–ാം തീയതി വരെ പണമടയ്ക്കാനുള്ള സാവകാശം നൽകി. ഇന്ന് വൈകുന്നേരത്തിനകം പത്തരലക്ഷം രൂപ അടച്ചില്ലെങ്കിൽ ജപ്തി ചെയ്യുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്.
വിദ്യാഭ്യാസത്തിനായി വായ്പ എടുത്ത തുകയാണ് കുടുംബത്തെ ജപ്തിയിൽ എത്തിച്ചത്. ഇന്നായിരുന്നു 10 അരലക്ഷം രൂപ അടയ്ക്കേണ്ട അവസാനദിവസം. മനോരമ ന്യൂസ് വാർത്തയെ തുടർന്ന് തീയതി നീട്ടി നൽകി. മൂന്നാം തവണയാണ് രാഖിൻ സംസ്ഥാന മത്സരത്തിൽ പങ്കെടുത്തത്. എല്ലാപ്രാവശ്യവും എ ഗ്രേഡുമായാരുന്നു മടക്കം.
തട്ടുകട നടത്തിയാണ് രഘുനാഥ് കുടുംബം പുലർത്തുന്നത്. 24ആം തീയതിക്കകം കണ്ടെത്തേണ്ടത് ആദ്യം അടയ്‌ക്കേണ്ട ഒന്നരലക്ഷം രൂപയാണ്. ഇനി അത് കണ്ടെത്താനുള്ള പരിശ്രമത്തിലാണ് കുടുംബം.