2023-24 അധ്യയന വർഷത്തെ മികവാർന്ന പ്രവര്‍ത്തനത്തിനാണ് വട്ടമണ്ണപ്പുറം എ എം എൽ പി സ്കൂളിന്‍റെ നല്ലപാഠം പുരസ്കാര നേട്ടം. രണ്ട് സഹപാഠികൾക്കു വീടുകൾ നിർമിച്ചു നൽകിയത് ഉൾപ്പെടെ കഴിഞ്ഞ അധ്യയനവർഷത്തിൽ നൂറിലേറെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി. വായന പ്രോല്‍സാഹിപ്പിക്കാനുള്ള വ്യത്യസ്ത വഴികള്‍, സഹജീവി സ്നേഹത്തിന്‍റെ നേര്‍ചിത്രങ്ങള്‍ വേണ്ടുവോളം. അങ്ങനെ നീളുന്നു മികവ്.
വട്ടമണ്ണപ്പുറം എ എം എൽ പി സ്കൂളിലെ നല്ല പാഠം ക്ലബ് നിർമിച്ച് നല്‍കിയ മൂന്ന് സ്നേഹ വീടുകളുടെ താക്കോല്‍ദാനവും പന്ത്രണ്ട് നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നിര്‍മാണത്തിനായി സ്ഥലം കൈമാറുന്നത് ഉള്‍പ്പെടെയുള്ള ചടങ്ങ് മികവിന്‍റെ അടയാളമായി. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി പ്രീത അധ്യക്ഷയായി. മുൻ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി, മലയാള മനോരമ സീനിയർ കോ-ഓർഡിനേറ്റിംഗ് എഡിറ്റർ സുരേഷ് ഹരിഹരൻ തുടങ്ങിയവര്‍ പങ്കെടുത്തു. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ഉള്‍പ്പെടെ നിരവധിപേര്‍ ചടങ്ങിന് സാക്ഷിയായി.
നല്ലപാഠം ക്ലബ്ബ് രണ്ട് വീട്ടുകാർക്കായി നല്‍കിയ സമ്മാനങ്ങള്‍ മലയാള മനോരമ കോ-ഓർഡിനേറ്റിങ് എഡിറ്റര്‍ സുരേഷ് ഹരിഹരന്‍ കൈമാറി.