TOPICS COVERED

കണ്ണൂർ തൃപ്പങ്ങോട്ടൂരിൽ വിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെ തുടർന്ന് പിഞ്ചുകുഞ്ഞിന് ആരോഗ്യപ്രശ്നമെന്ന് പരാതി. തൃപ്പങ്ങോട്ടൂർ സ്വദേശി അഷ്റഫ് - ഷഫാന ദമ്പതികളുടെ കുഞ്ഞിനെയാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും പടക്കം പൊട്ടിക്കരുതെന്നും മുന്നറിയിപ്പ് നൽകിയിരുന്നതായാണ് മാതാപിതാക്കൾ വിശദീകരിക്കുന്നത്.

എന്നാൽ ഇതു മറികടന്ന് പടക്കം പൊട്ടിച്ചതിനെ തുടർന്ന് കുഞ്ഞിന് അപസ്മാരം വന്നു എന്നാണ് പരാതി. കുളവല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി. കുട്ടിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും പടക്കം പൊട്ടിച്ചത് കൊണ്ടാണ് അപസ്മാരം വന്നതെന്ന് കൃത്യമായി പറയാൻ ആകില്ലെന്നും ഡോക്ടർമാർ വിശദീകരിച്ചു.

ENGLISH SUMMARY:

18-day-old baby in Kannur experienced distress due to the loud noise of firecrackers at a wedding