ഓട്ടിസത്തെ തന്‍റെ മാന്ത്രിക വിരലുകള്‍ക്കൊണ്ട് അതിജീവിച്ച ഒരു പത്തുവയസുകാരനെ കാണാം. പരിമിതികള്‍ക്കിടയിലും സംഗീത ഉപകരണങ്ങളില്‍ വിസ്മയം സൃഷ്ടിച്ചപ്പോള്‍ കോഴിക്കോട് ചേളന്നൂരിലെ ഗൗതമിനെ തേടിയെത്തിയത് സര്‍ക്കാരിന്റ ഉജ്ജ്വല ബാല്യം പുരസ്കാരമാണ്.
ഗൗതമിന്‍റെ വിരലുകളില്‍ വഴങ്ങാത്തതൊന്നുമില്ല. പിയാനോയും, ഡ്രംസും മൗത്ത് ഓര്‍ഗനും ചെണ്ടയും..എല്ലാം..അവന്‍റെ മാന്ത്രിക വിരലുകളില്‍ ശ്രുതിതാളം മീട്ടും.
രണ്ട് വയസില്‍ തന്നെ ഓട്ടിസം സ്ഥിരീകരിച്ചെങ്കിലും ചെറുപ്പത്തിലെ സംഗീതിലുള്ള അഭിരുചി കുടുംബം തിരിച്ചറിഞ്ഞിരുന്നു. സംസാരിക്കാന്‍ ബുദ്ധിമുട്ടിയപ്പോഴും അവന്‍ വിരലുകളില്‍ അത്ഭുതം തീര്‍ത്തു.
അമ്മ ഡോ ഷിബില വി മോഹനാണ് ഗൗതത്തിന്റ കരുത്ത്. വിവിധ വേദികളിലും ഇപ്പോള്‍ പരിപാടികള്‍ അവതരിപ്പിക്കാറുണ്ട് ഈ കൊച്ചുമിടുക്കന്‍ ഒരു സംഗീതജ്ഞന്‍ ആകണമെന്നാണ് ഗൗതമിന്റ ആഗ്രഹം.