ഒരിക്കലും പിടിക്കപ്പെടാതിരിക്കാനാണ് ഗ്രീഷ്മ കഷായത്തിൽ കളനാശിനി എന്ന അത്യപൂർവ രീതി സ്വീകരിച്ചത്. 1 1 ദിവസം ആശുപത്രിയിൽ കിടന്ന് ഷാരോൺ മരിക്കുമ്പോൾ പോലും ഗ്രീഷ്മയിലേക്ക് സംശയമുന നീണ്ടിരുന്നില്ല. എന്നാൽ പിന്നീട് കാര്യങ്ങൾ മാറി മറിഞ്ഞു.
വിചാരണ ആരംഭിച്ചപ്പോൾ പോലും ഗ്രീഷ്മയുടെ ആത്മവിശ്വാസം ഷാരോണിൻ്റെ മരണമൊഴിയിൽ പോലും തൻ്റെ പേരില്ലന്നതായിരുന്നു. എന്നാൽ ഗ്രീഷ്മയുടെ പ്രതീക്ഷകൾ എല്ലാം തകർക്കുന്നതായിരുന്നു ഗ്രീഷ്മയുടെ മരണമൊഴി.
കേസിൻ്റെ തുടക്കത്തിൽ പിടിയിലായ സമയത്ത്, നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ കയറി ഗ്രീഷ്മ ആത്മഹതാക്ക് ശ്രമിച്ചിരുന്നു. അന്ന് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കുന്ന സമയം മജിസ്ട്രേറ്റ് വന്ന് ഗ്രീഷ്മയുടെ മൊഴി എടുത്തു. മരിക്കുന്നതിന് മുൻപുള്ള മൊഴിയായാണ് രേഖപ്പെടുത്തിയത്. അതിൽ ആത്മഹത്യക്ക് ശ്രമിച്ചതിൻ്റെ കാരണമെല്ലാം ഗ്രീഷ്മ പറഞ്ഞു. അതാണ് ഗ്രീഷ്മക്ക് പിന്നീട് കുരുക്കായത്.
ഷാരോൺ വീട്ടിൽ വന്നതും കഷായം കുടിച്ചതും ശർദിച്ചതുമെല്ലാം ഗ്രീഷ്മ പറഞ്ഞിരുന്നു. ഇത് വിചാരണ വേളയിൽ പ്രോസിക്യൂഷൻ ഉയർത്തിയതോടെ ഗ്രീഷ്മക്ക് നടന്നതൊന്നും തള്ളിപ്പറയാനായില്ല. പ്രതിഭാഗം വക്കീലിന് കൂടുതൽ കഥകൾ മെനയാനും സാധിച്ചില്ല. ചുരുക്കത്തിൽ കഷായം കൊടുത്തതും ശർദിച്ചതുമെല്ലാം പ്രതി തന്നെ സമ്മതിച്ച അവസ്ഥ. ഇതോടെ കഷായം ഗ്രീഷ്മ കൊടുത്തതല്ലന്നും ഷാരോൺ സ്വയം എടുത്ത് കുടിച്ചതാണെന്നുമുള്ള ദുർബലവാദം ഉയർത്താനെ പ്രതിഭാഗത്തിന് സാധിച്ചുള്ളു