gate-fell-on-body

TOPICS COVERED

മലപ്പുറം നിലമ്പൂരിൽ കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തു വീണു മൂന്നു വയസ്സുകാരി മരിച്ചു. വണ്ടൂർ സ്വദേശി ഏറാംതൊടിക സമീറിന്റെയും ഷിജിയയുടെയും ഇളയ മകൾ ഐറ ബിന്ദ് സമീറാണ് മരിച്ചത്. തലയ്ക്കേറ്റ പരുക്കാണ് മരണകാരണമായത്. മണലോടിയിലെ വാടക ക്വാർട്ടേഴ്‌സിൽ ഞായറാഴ്ച വൈകിട്ട് 5ന് ആണ് അപകടം. കളിക്കുന്നതിനിടെ ഐറയുടെ ദേഹത്തേയ്ക്ക് ഗേറ്റ് വീഴുകയായിരുന്നു.

പരുക്കുകളോടെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ച കുഞ്ഞിന് പ്രഥമ ചികിത്സ നൽകി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു. മെഡിക്കൽ കോളജിലേക്ക് പോകും വഴിയാണ് മരിച്ചത്. കബറടക്കം വല്ലപ്പുഴ ജുമാ മസ്ജിദിൽ നടത്തും. 

ENGLISH SUMMARY:

A tragic incident occurred where a three-year-old girl lost her life after a gate fell on her while she was playing. The child was reportedly playing near the gate when it collapsed, causing fatal injuries. Despite efforts to save her, she succumbed to the injuries.