20 കോടി രൂപ ഒന്നാം സമ്മാനമുള്ള ക്രിസ്മസ്–നവവത്സര ബംപറിന് റെക്കോര്‍ഡ് വില്‍പന. 40 ലക്ഷം ടിക്കറ്റുകള്‍ പ്രിന്‍റ് ചെയ്തതില്‍ 33.78 ലക്ഷം ടിക്കറ്റുകള്‍ ഇതുവരെ വിറ്റുപോയി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 11 ലക്ഷം അധികം ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്. നറുക്കെടുപ്പിന് പതിമൂന്ന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് വില്‍പ്പന റെക്കോഡ് ഭേദിച്ച് മുന്നേറുന്നത്.
സമ്മനത്തുകകളുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പ്രിന്‍റിങ് നിര്‍ത്തിവയ്ക്കേണ്ടി വന്നതിനാല്‍ വൈകിയാണ് ടിക്കറ്റുകള്‍ വിപണിയിലെത്തിയത്. അതൊന്നും വില്‍പനയെ ബാധിച്ചേയില്ല. ഈ പോക്ക് പോയാല്‍ വില്‍പന നാല്‍പത് ലക്ഷം കടക്കുമെന്നാണ് പ്രതീക്ഷ. പതിവ് പോലെ പാലക്കാട് തന്നെയാണ് വില്‍പനയില്‍ ഒന്നാമത്.
6.95 ലക്ഷം ടിക്കറ്റുകള്‍.3.92 ലക്ഷം ടിക്കറ്റുകളുമായി തിരുവനന്തപുരം രണ്ടാ സ്ഥാനത്തും 3.60 ലക്ഷം ടിക്കറ്റുകളുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തുമുണ്ട്. 400 രൂപയാണ് ടിക്കറ്റിന്‍റെ വില. 20 പേര്‍ക്ക് ഒരു കോടി വീതമാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം ഓരോ പരമ്പരയ്ക്കും 3 വീതം ആകെ 30 പേര്‍ക്ക് നല്‍കും. നാലാം സമ്മാനം 3 ലക്ഷം വീതം ഓരോ പരമ്പരയ്ക്കും 2 വീതം 20 പേര്‍ക്കും അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം ഓരോ പരമ്പരയ്ക്കും രണ്ടുവീതം 20 പേര്‍ക്കും നല്‍കും. ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ്.