കമ്പനി ജോലിക്കായി റിക്രൂട്ട് ചെയ്ത് കംബോഡിയയിലെത്തിച്ച മലയാളി യുവാക്കളടങ്ങിയ സംഘം മരണക്കെണിയില്‍ . നൂറോളം വരുന്ന തൊഴിലാളിസംഘത്തെയാണ് ഗാങ്സ്റ്റര്‍ എന്ന് വിളിക്കപ്പെടുന്ന സംഘം ബന്ദികളാക്കി പണിയെടുപ്പിക്കുന്നത് . യുവാക്കളെ എളുപ്പം കെണിയിലാക്കാന്‍ കഴിയുന്ന വഴികളാണ് ഈ തട്ടിപ്പുസംഘത്തിന്‍റെ കയ്യിലുള്ളത്. ഡേറ്റിങ് ആപ് വഴിയും വ്യാജഫെയ്സ്ബുക്ക് അക്കൗണ്ടുവഴിയുമാണ് ഈ സംഘം യുവാക്കളെ കെണിയിലാക്കുന്നത്.
അത്യന്തം അപകടകരമായസാഹര്യത്തിലാണ് തട്ടിപ്പ് സംഘത്തിന്‍റെ കെണിയില്‍ കുടുങ്ങിയവര്‍ കഴിയുന്നതെന്ന് വ്യക്തമാക്കുന്നതാണ് കംബോഡിയയില്‍ കുടുങ്ങിയ മലയാളിയുവാവില്‍ നിന്ന് മനോരമ ന്യൂസിന് ലഭിച്ച ശബ്ദ സന്ദേശം. കംബോഡിയയില്‍ നല്ല കമ്പനിയില്‍ മികച്ച ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് മലയാളി യുവാക്കളെ ആകര്‍ഷിച്ചത് ഒരു ബംഗാളിയാണ്. സൗദിയില്‍ ജോലി ചെയ്യവേയാണ് ഈ ബംഗാളി യുവാവിന്‍റെ വാക്കുകേട്ട് ഇവര്‍ കംബോഡിയയിലേക്ക് പോയത്.
തൊഴില്‍ വാഗ്ദാനം ചെയ്ത് പണം തട്ടുന്ന വ്യാജന്‍മാരാണവരെന്ന് ബോധ്യപ്പെട്ടത് ഇവരുടെ വലയില്‍ കുടുങ്ങിയപ്പോള്‍ മാത്രമാണെന്ന് കംബോഡിയയില്‍ കുടുങ്ങിയ യുവാവിന്‍റെ ബന്ധു മനോരമ ന്യൂസിനോട് പറഞ്ഞു. വളരെ മോശം പെരുമാറ്റമാണ് ഈ സംഘത്തിന്‍റേത്. ‘ഗാങ്സ്റ്റര്‍’ എന്നാണ് ഇവര്‍ അറിയപ്പെടുന്നതെന്നും യുവാക്കള്‍ പറയുന്നു. മുടിവെട്ടാനോ ആശുപത്രിയില്‍ പോകാനോ സാധിക്കില്ല, പുറത്താരോടെങ്കിലും സംസാരിച്ചെന്നറിഞ്ഞാല്‍ വധിക്കുമോ എന്ന ഭീതിയുണ്ടെന്നും യുവാക്കള്‍ പറഞ്ഞു. മുന്‍പ് കൊല്ലം സ്വദേശിയായ യുവാവ് തിരിച്ചുപോകണമെന്ന് പറഞ്ഞതിന്‍റെ പേരില്‍ കെട്ടിടത്തിനു മുകളില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി. അന്വേഷണം വന്നപ്പോള്‍ മദ്യപിച്ച് വീണതാണെന്നായിരുന്നു വിശദീകരണം.
‘മൊത്തം പൈസയുടെ പരിപാടിയാണ്, തങ്ങളുടെ പേരോ വിവരങ്ങളോ പുറത്തുപറയരുത്, നാട്ടിലാണ് ഇവരുടെ ഏജന്‍റുമാരല്ലാം ഉള്ളത്, എന്തെങ്കിലും സൂചന തട്ടിപ്പുസംഘത്തിനു കിട്ടിക്കഴിഞ്ഞാല്‍ അത് തങ്ങളുടെ അന്ത്യത്തിലേക്കുള്ള വഴിയാകും, നൂറോളം പേരാണ് ഇത്തരത്തില്‍ കംബോഡിയയില്‍ കുടുങ്ങിയിരിക്കുന്നതെന്നും യുവാക്കള്‍ പറഞ്ഞു