കേരളത്തിലെ വിനോദസഞ്ചാര മേഖലയിലേക്ക് ഏറ്റവും ഒടുവിൽ കടന്നുവന്ന ആശയം ആണ് ഡെസ്റ്റിനേഷൻ വെഡിങ് . പ്രകൃതി സൗന്ദര്യത്തിൽ ചാലിച്ച് ജീവിതത്തിലെ അവിസ്മരണീയമായ മുഹൂർത്തങ്ങൾ മനോഹരമാക്കുക എന്ന ആശയം കൂടിയുണ്ട് ഡെസ്റ്റിനേഷൻ വെഡിങിന്. കേരളത്തിൽ പലയിടത്തും ഡെസ്റ്റിനേഷൻ വെഡിങ്ങുകൾ ഇതിനു മുമ്പ് നടന്നിട്ടുണ്ടെങ്കിലും, മൂന്നാറിൽ കഴിഞ്ഞദിവസം നടന്ന ഡെസ്റ്റിനേഷൻ വെഡിങിന് അല്പം പുതുമകളുണ്ട്
യു കെ കം ബ്രിഡ്ജ് സ്വദേശികളായ അന്തണിയും നടാഷയും വിവാഹം നടത്താൻ മൂന്നാർ തിരഞ്ഞെടുക്കാനൊരു കാരണമുണ്ട്. രണ്ട് വർഷം മുൻപ് മൂന്നാറിലേക്ക് ഇരുവരും ഒരുമിച്ചെത്തിയിരുന്നു. പ്രകൃതി ഭംഗി ആസ്വദിച്ച് കൊതി തീരാതെ വന്നതോടെയാണ് വിവാഹ ചടങ്ങുകൾ മൂന്നാറിലാക്കാൻ തീരുമാനിച്ചത്.
മൂന്ന് ദിവസം മൂന്നാർ ലെ മോണ്ട് ഫോർട്ട് റിസോർട്ടിൽ നടന്ന വിപുലമായ വിവാഹ ചടങ്ങിൽ ഓസ്ട്രേലിയ, കാനഡ, ബ്രൂണി, ബഹ്‌റൈൻ, ദുബായ് എന്നി രാജ്യങ്ങളിൽ നിന്നുള്ള 160 പേർ പങ്കെടുത്തു. വന്നവരെല്ലാം മനസ് നിറഞ്ഞാണ് മടങ്ങിയത്. കോവിഡിന് ശേഷം തിരിച്ചു വരുന്ന മൂന്നാറിലെ വിനോദസഞ്ചാര മേഖലയ്ക്ക് ഡെസ്റ്റിനേഷൻ വെഡിങ് പുതിയ ഉണർവേകുമെന്നാണ് പ്രതീക്ഷ.