മദ്യത്തിന് വില കൂട്ടിയാല്‍ പ്രതികരിക്കാന്‍ പലരും വിമുഖത കാട്ടുന്നതിന്‍റെ കാരണം വ്യക്തമാക്കി ഫെയ്സ്ബുക്ക് പോസ്റ്റുമായി കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി. താന്‍ പ്രസംഗിക്കുന്നതിനിടെ പരാതിയുമായി ഒരു മദ്യപന്‍ എത്തിയതിന്‍റെ ദൃശ്യങ്ങളും അദ്ദേഹം പങ്കിട്ടു. മദ്യത്തിന്‍റെ വില കൂട്ടിയതിന് പ്രതികരിച്ചാൽ താൻ സമൂഹത്തിൽ മോശക്കാരൻ ആകുമോ എന്ന സംശയം ആളുകളുടെ മനസിലുള്ളതിനാലാണ് ഇതിനോട് പ്രതികരിക്കാൻ പലരും വിമുഖത കാട്ടുന്നതെന്ന് അദ്ദേഹം കുറിച്ചു.
'മദ്യത്തിന്റെ ലഭ്യത വർദ്ധിപ്പിച്ച്, മദ്യ ഉപയോഗം കുറയ്ക്കാം എന്നും അതുവഴി ലഹരിയുടെ ഉപയോഗം കുറയ്ക്കാമെന്നും കരുതി സംസ്ഥാനത്ത് കഴിഞ്ഞ എട്ടുകൊല്ലം കൊടുത്ത ബാറുകളുടെ എണ്ണം 400 ൽ അധികം ആണ്. 1957 മുതൽ 2015 വരെ കേരളത്തിൽ ആകെ 400 ബാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉമ്മൻചാണ്ടി സർക്കാർ അധികാരമുഴിയുമ്പോൾ കേരളത്തിലുള്ള ബാറുകളുടെ ആകെ എണ്ണം 29. എന്നിട്ടും മദ്യത്തിന് ഉപയോഗം കുറഞ്ഞോ? ഇല്ല.
സംസ്ഥാന സർക്കാരിന്റെ രണ്ടാമത്തെ ആലോചനയാണ്. മദ്യത്തിന്റെ വില കൂട്ടിക്കൊണ്ട് മദ്യ ഉപയോഗം കുറയ്ക്കാം എന്നത്. ഈ വക ഉട്ടോപ്യൻ ചിന്തകൾ ആരാണ് സർക്കാരിന് ഉപദേശിച്ചു കൊടുക്കുന്നത്'. മദ്യത്തിന്റെ വില കൂട്ടിയാൽ ഇവിടെ മദ്യ ഉപയോഗം കുറയില്ല എന്നത് മാത്രമല്ല സാധാരണക്കാരുടെ അവസ്ഥ കൂടുതൽ ദുസ്സഹം ആകും എന്നത് മാത്രമാണ് ഫലമെന്നും അദ്ദേഹം കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഇന്നലെ തവനൂരിൽ നടുവട്ടത്തായിരുന്നു വൈകുന്നേരം പരിപാടി. ഞാൻ പ്രസംഗം തുടങ്ങാൻ നേരം ഒരാൾ സ്റ്റേജിന്റെ മുന്നിൽ വന്നിട്ട് പറഞ്ഞു.
" എനിക്ക് പരാതിയുണ്ട്.. അത് പറഞ്ഞിട്ടേ പോകാൻ പറ്റുകയുള്ളൂ "
അദ്ദേഹം പറഞ്ഞു. ഞാനത് കേൾക്കുകയും ചെയ്തു.
മദ്യത്തിന് വില കൂട്ടിയാൽ പ്രതികരിക്കേണ്ടതുണ്ടോ? പ്രതികരിച്ചാൽ താൻ സമൂഹത്തിൽ മോശക്കാരൻ ആകുമോ?
ഈ രണ്ട് ആശങ്കകളാണ് ഇതിനോട് പ്രതികരിക്കാൻ പലർക്കും വിമുഖതയാകുന്നത്.
മദ്യത്തിന്റെ ലഭ്യത വർദ്ധിപ്പിച്ച്, മദ്യ ഉപയോഗം കുറയ്ക്കാം എന്നും അതുവഴി ലഹരിയുടെ ഉപയോഗം കുറയ്ക്കാമെന്നും കരുതി സംസ്ഥാനത്ത് കഴിഞ്ഞ എട്ടുകൊല്ലം കൊടുത്ത ബാറുകളുടെ എണ്ണം 400 ൽ അധികം ആണ്. 1957 മുതൽ 2015 വരെ കേരളത്തിൽ ആകെ 400 ബാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉമ്മൻചാണ്ടി സർക്കാർ അധികാരമുഴിയുമ്പോൾ കേരളത്തിലുള്ള ബാറുകളുടെ ആകെ എണ്ണം 29. എന്നിട്ടും മദ്യത്തിന് ഉപയോഗം കുറഞ്ഞോ? ഇല്ല.
സംസ്ഥാന സർക്കാരിന്റെ രണ്ടാമത്തെ ആലോചനയാണ്. മദ്യത്തിന്റെ വില കൂട്ടിക്കൊണ്ട് മദ്യ ഉപയോഗം കുറയ്ക്കാം എന്നത്. ഈ വക ഉട്ടോപ്യൻ ചിന്തകൾ ആരാണ് സർക്കാരിന് ഉപദേശിച്ചു കൊടുക്കുന്നത്. മദ്യത്തിന്റെ വില കൂട്ടിയാൽ ഇവിടെ മദ്യ ഉപയോഗം കുറയില്ല എന്നത് മാത്രമല്ല സാധാരണക്കാരുടെ അവസ്ഥ കൂടുതൽ ദുസ്സഹം ആകും എന്നത് മാത്രമാണ് ഫലം.
ഖജനാവിൽ കാശില്ലാത്തതിന് സാധാരണക്കാരുടെ നെഞ്ചത്ത് അടിച്ചിട്ട് എന്ത് ഫലം? ബീവറേജ് ഷോപ്പുകൾ തുറക്കാതെ ഓരോ സ്ഥലങ്ങളിലും നിരവധി ബാറുകൾ തുറന്നു വെച്ചതുകൊണ്ട് ആർക്ക് ഗുണം. ഈ ബാറുകളിൽ നിന്നും മദ്യപിച്ച് പുറത്തിറങ്ങിയാൽ പോലീസ് ഊതിപ്പിക്കുന്നതുകൊണ്ട് ആര് നന്നാവാൻ ആണ് ?
ഇതുംകൊണ്ടൊക്കെ മദ്യത്തിന്റെ ഉപയോഗം ഈ നാട്ടിൽ കുറയുന്നുണ്ടോ?
സിന്തറ്റിക് ഡ്രഗ്ഗുകളുടെ ഉപയോഗം ദിനംപ്രതി കേരളത്തിൽ വർധിച്ചു വരികയും കൂടിയാണ്.
പോളിസി ചേഞ്ചിന് കാലം ആയിരിക്കുന്നു.