ഓര്‍മകള്‍ കൊണ്ടുണ്ടാക്കിയ ഒരു വീടുണ്ട് തൃശൂര്‍. ജലസേവന വകുപ്പിലെ റിട്ട. എന്‍ജീനിയര്‍ കെ.കെ ലളിതയുടെ വീട് കണ്ടാല്‍ ആരുമൊന്നു ഞെട്ടും. ഓര്‍മകളാല്‍ തിങ്ങി നിറഞ്ഞ ഒരു വീട്. ചെമ്പുകാവ് കടവില്‍ ലെയിനിലെ തന്തിയില്‍ ഹൗസ് എന്ന വീടുള്ളത് ഒരു ഓര്‍മ ചിപ്പിനുള്ളിലാണ്. ഈ ഓര്‍മകളിലൂടെ ജീവിക്കുന്നതോ ഒരു റിട്ട. എന്‍ജീനിയറും. ജലസേവന വകുപ്പിലെ റിട്ട. എന്‍ജീനിയറായി വിരമിച്ച ശേഷം വിശ്രമ ജീവിതം നയിക്കുന്ന കെ.കെ ലളിതയെ വ്യത്യസ്തയാക്കുന്നതും അവരുടെ വീട് തന്നെ.
ചുമരും തോരണവും നിറയെ എന്‍ജീനിയറിങ്ങില്‍ പഠിച്ച പുസ്തകങ്ങള്‍ മുതല്‍ കുട്ടിക്കാലത്തെ മകന്‍റെ കളിപ്പാട്ടങ്ങള്‍ വരെയാണ്. ചെറിയ ബോളുകള്‍, ഗിഫ്റ്റ് പേപ്പര്‍, സ്റ്റിക്കറുകള്‍ മുതല്‍ ഭര്‍ത്താവ് വാങ്ങിയ പഴയ കാസറ്റുകള്‍ , മകന് ആദ്യമായി വാങ്ങി നല്‍കിയ സ്കൂട്ടര്‍ അങ്ങനെയെല്ലാം അലങ്കാരവസ്തുക്കളാക്കി മാറ്റിയിരിക്കുകയാണ് ഈ അമ്മ. ഇതെല്ലാം എങ്ങനെ ഉപേക്ഷിക്കാനാകും എന്നാണ് ലളിത ചോദിക്കുന്നത്.
ചുമരില്‍ കെട്ടിയിട്ടും തോരണത്തില്‍ തൂക്കിയും മേശയിലും ഷെല്‍ഫിലും മറ്റും അടുക്കിവച്ചുമാണ് ഈ അമ്മ ഈ ഓര്‍മകളെ സൂക്ഷിച്ചിരിക്കുന്നത്. ഒരു വര്‍ഷം മുന്‍പാണ് സൂക്ഷിച്ചിരിക്കുന്ന ഈ ഓര്‍മ ശേഖരങ്ങളെ പ്രദര്‍ശിപ്പിച്ചു തുടങ്ങിയത്. ഇതൊരു വീടല്ല, മറിച്ച് ഒരു ഓര്‍മ കൊട്ടാരമാണ്. ഈ ഓര്‍മകള്‍ ഇല്ലാതെ ഈ അമ്മ ഇല്ല.