jijo-accident

TOPICS COVERED

കല്യാണത്തിനായി ഒരുക്കിവച്ച കോട്ടും പാന്‍റും  നെഞ്ചോട് ചേര്‍ത്ത്   വാവിട്ട് പൊട്ടികരയുകയാണ് ജിജോയുടെ കുടുംബം ഒന്നാകെ. ഇന്നലെ വരെ സന്തോഷം മാത്രം അലയടിച്ച ആ വീടും പരിസരവും ഇന്ന് കണ്ണീരിലാഴ്ന്നു. ‘എന്‍റെ മോനെ..നീ എന്തിനാടാ പോയത്’ എന്ന് പറഞ്ഞായിരുന്നു വീട്ടുകാരുടെ കരച്ചില്‍. കോട്ടയം വയലാ സ്വദേശിയായ ജിജോ ജിൻസനാണ് കുറവിലങ്ങാട് കാളികാവിൽ വച്ചുണ്ടായ അപകടത്തിൽ മരിച്ചത്. ഇന്ന് 10 മണിക്ക് വിവാഹം നടക്കാനിരിക്കെയാണ് 21 വയസ് മാത്രമുള്ള ജിജോയുടെ മരണം.

jijo

കല്യാണ ആവശ്യത്തിനായുള്ള സാധനങ്ങൾ വാങ്ങി കുറവിലങ്ങാട് നിന്നും വയലായിലെ വീട്ടിലേക്ക് മടങ്ങുമ്പോൾ ആയിരുന്നു അപകടം. എതിരെ വന്ന വാനിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് തെറിച്ചു വീണ ജിജോ ജിൻസൺ അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.  വയല സ്വദേശികളായ ജിൻസൺ നിഷ ദമ്പതികളുടെ മകനാണ് മരിച്ച ജിജോ. ദിയാ, ജിൻസൺ, ജീന ജിൻസൺ എന്നിവരാണ് സഹോദരിമാർ. ബൈക്കിൽ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് അജിത്തിനെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ENGLISH SUMMARY:

Jijo Jinson, a 21-year-old from Vayala, Kottayam, tragically passed away in an accident at Kuravilangad Kalikave. His death occurred just hours before his wedding, which was scheduled for 10 AM today