ഒരു കുടുംബം മുഴുവന്‍ അഭ്യാസികളായതിന്‍റെ കഥയാണിത്.. ക്രാവ് മഗാ, ഖുറഷ്, ജൂഡോ, ജു ജിറ്റ്സു തുടങ്ങിയ ആയോധന കലകളില്‍ അച്ഛന്‍ രാജനും അമ്മ തെസ്നിയും മക്കളായ സെലസും, റൊവാനും, വര്‍ഗീസും ഒന്നിനൊന്ന് മെച്ചം.
ഈ കുടുംബത്തിന്‍റെ ശിക്ഷണം തേടിയെത്തുന്നവരും നിരവധി. സിനിമയിലും ഒരു കൈ നോക്കിയിട്ടുണ്ട് ഇവര്‍. റോഷാക്കിലെ സംഘട്ടന രംഗത്തിനായി മമ്മൂട്ടിയെ ക്രാവ് മഗാ പഠിപ്പിച്ചത് രാജനാണ്. കുങ് ഫൂ മാസ്റ്റര്‍ എന്ന ചിത്രത്തില്‍ കുടുംബാംഗങ്ങളെല്ലാം അഭിനയിക്കുകയും ചെയ്തു. കോച്ചിങ് സെന്‍ററുകളില്‍ പരിശീലനം നല്‍കാന്‍ രാജനൊപ്പം മക്കളും ഉണ്ട്.
ചിട്ടയായ പരിശീലനമാണ് ഈ കുടുംബത്തിന്‍റെ വിജയത്തിന് പിന്നില്‍. കാലം മോശമായതിനാല്‍ കുറച്ച് അഭ്യാസമൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതാണെന്നാണ് ഈ കുടുംബത്തിന്‍റെ ഉപദേശം.