ma-fest

TOPICS COVERED

യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന മ ഫെസ്റ്റിന് മലപ്പുറത്ത് തുടക്കമായി. 3 ദിവസം നീണ്ടു നില്‍ക്കുന്ന ലിറ്റററി ഫെസ്റ്റില്‍ പങ്കെടുക്കാന്‍ ആയിരങ്ങളാണെത്തുന്നത്.

മലപ്പുറത്ത് സാഹിത്യവും സംഗീതവും നിറഞ്ഞ രാപ്പകലുകള്‍; മ ഫെസ്റ്റിന് തുടക്കം | MA Festival
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

      സംവാദങ്ങളും ചര്‍ച്ചകളും നിറയുന്ന പകലുകള്‍ക്കാണ് മലപ്പുറത്ത് എത്തിയത്. ഒപ്പം കലയും സംഗീതവും സമ്പന്നമാക്കിയ രാത്രികളും.ആദ്യമായാണ് മലപ്പുറം സജീവമായൊരു ലിറ്റററി ഫെസ്റ്റിസ് സാക്ഷ്യം വഹിക്കുന്നത്.മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

      30സെഷനുകളിലായി കലാം സാംസ്കാരിക രാഷ്ട്രീയ രംഗത്തെ 200ല്‍ അധികം പേര്‍ സംവാദങ്ങളുടെ ഭാഗമാവും.വിവിധ പാര്‍ട്ടികളില്‍ നിന്നുളള പ്രധാന നേതാക്കളും ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ എത്തുന്നുണ്ട്. എം.ടി.വാസുദേവന്‍ നായരുടെ അപൂര്‍വ ചിത്രങ്ങളും രണ്ടാമൂഴത്തെ ആസ്പദമാക്കി ശ്രീനി പാലേരി വരച്ച ജലഛായ ചിത്രങ്ങളുടേയും പ്രദര്‍ശനവും നഗരിയിലുണ്ട്. 55 പ്രസാദകരുടെ അര ലക്ഷത്തിലേറെ പുസ്തകങ്ങളാണ് മേളയില്‍.

      ENGLISH SUMMARY:

      The Ma-Fest, organized by the Youth League, has begun in Malappuram. Thousands are gathering to participate in the three-day literary festival