നിറവയറുമായി ബുള്ളറ്റ് ഓടിച്ച് ഒരു യാത്ര, കേള്‍ക്കുമ്പോള്‍ ഇങ്ങനെയെക്കെ പറ്റുമോ എന്ന് ചോദിക്കുന്നവരോട് നിങ്ങള്‍ ഇത് കാണുക എന്ന് പറയുകയാണ് തിരുവനന്തപുരം തിരുമല സ്വദേശി ആതിര. സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍ നീല ജീൻസും വെള്ള ടോപ്പും അണിഞ്ഞ് സ്റ്റൈലിഷായി നിറവയറില്‍ ബുള്ളറ്റിൽ പായുന്ന ആതിരയാണ്. ആതിരയുടെ സുഹൃത്തും ഫൊട്ടോഗ്രാഫറുമായ രേഷ്മയാണ് ഈ മെറ്റേണിറ്റി ഫോട്ടോഷൂട്ടിന് പിന്നില്‍.
ഗർഭിണിയാണെന്നറിഞ്ഞ സമയത്താണ് ആതിര വിവാഹ മോചനം നേടുന്നത്. വിവാഹ മോചനത്തെ തുടർന്നുണ്ടായ മാനസിക സമ്മർദത്തിലൂടെ കടന്നുപോകുമ്പോൾ ഗർഭകാലം ആഘോഷമാക്കാൻ സുഹൃത്തുക്കൾ ആതിരയോടു പറയുകയായിരുന്നു, ഇതോടെയാണ് ഇത്തരത്തില്‍ ഒരു ഫോട്ടോഷൂട്ട് എടുക്കാന്‍ കാരണം. ആതിര പ്രസവത്തിനായി ആശുപത്രിയിലേക്കു പോയതും ബുള്ളറ്റിലാണ്. ഗർഭിണിയായിരിക്കുമ്പോഴും ആരും കൂടുതലായി സഹായിക്കുന്നതൊന്നും ആതിരയ്ക്ക് ഇഷ്ടമായിരുന്നില്ല. ഒറ്റയ്ക്കു തന്നെ മുന്നോട്ടു പോകണമെന്ന് ആതിരയ്ക്കു നിർബന്ധമുണ്ടായിരുന്നു.