ഇഷ്ടം കൊണ്ടാണ് മാനസിക വെല്ലുവിളി നേരിടുന്ന ഹന്ന കുതിര സവാരി പഠിക്കാനെത്തിയത്. ആഴ്ചകളായി പരിശീലനം തുടരുന്ന ഹന്നയ്ക്ക് കുതിരകളെല്ലാം ഇപ്പോള്‍ ചങ്ങാതിമാരാണ്. അവരോടൊപ്പമുള്ള യാത്രയാകട്ടെ ഹന്നയ്ക്ക് നല്‍കുന്ന സന്തോഷം ഏറെയാണ്.
ഹന്നയ്ക്ക് പുറമെ കുട്ടികളും മുതിര്‍ന്നവരുമായി ഒട്ടേറെപേരുണ്ട് പരിശീലനത്തിന്. ഒന്‍പത് കുതിരകളാണ് ആകെയുള്ളത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വെള്ളക്കുതിരയായ റാംബോ എന്ന വിളിക്കുന്ന നുക്രയാണ് പ്രധാനി. കുറുമ്പ് കൂടുതലും ഇവനു തന്നെ.
സിനിമ താരം ഉണ്ണിമുകുന്ദന്‍ അടക്കമുള്ളവര്‍ കുതിര സവാരി പഠിച്ചത് ഇവിടെയാണ്. സിനിമയിലെ കുതിരസവാരി രംഗങ്ങള്‍ കണ്ട് ഇഷ്ട്ം തോന്നി പഠിക്കാന്‍ വന്നവരുമുണ്ട്.
ഏറണാകുളം സ്വദേശി ഷെസ്‌ലിന്‍ അബ്ദുല്‍ മജീദിന്‍റെ മേല്‍നോട്ടത്തിലാണ് പരിശീലനകേന്ദ്രം.ഏപ്രില്‍, മേയ് മാസങ്ങളില്‍ പരിശീലന ക്യാമ്പുകളും ഇവിടെ സംഘടിപ്പിക്കാറുണ്ട്.