vineeth-kumbha-mela

കുംഭമേളയിലെ അനുഭവം പങ്കുവച്ച് ഫുട്ബോള്‍ താരം സി.കെ വിനീത്. കുംഭമേള ആൾക്കൂട്ടം മാത്രമാണെന്നാണ് താരത്തിന്‍റെ നിലപാട്. അവിടത്തെ സാഹചര്യങ്ങളെ ഫെയ്സ്ബുക് പോസ്റ്റില്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ‘ഞാന്‍ കുംഭമേളയില്‍ കുളിച്ചില്ല, ചൊറി വരുത്താൻ താത്പര്യമില്ല, അത്രത്തോളം വൃത്തിയില്ലാത്ത വെള്ളമാണ്. വലിയ സംഭവമാണെന്ന് കരുതിയാണ് ഞാന്‍ പോയത്. എന്നാല്‍ അത് വലിയ സംഭവമല്ല, ആള്‍ക്കൂട്ടം മാത്രമാണ്’– സി കെ വിനീത് പറയുന്നു.

അതേ സമയം മഹാകുഭമേളയില്‍ കുളിക്കുന്ന സ്ത്രീകളുടെ വിഡിയോകൾ പോസ്റ്റ് ചെയ്യുകയും ഇന്‍റര്‍നെറ്റില്‍ വിൽക്കുകയും ചെയ്തതിന് രണ്ട് സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ യുപി പൊലീസ് കേസെടുത്തു. സ്ത്രീകൾ സ്നാനം ചെയ്യുന്നതിന്‍റെയും വസ്ത്രം മാറുന്നതിന്‍റേയും വിഡിയോകളാണ് അപ്‌ലോഡ് ചെയ്തിരുന്നത്. ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ പോസ്റ്റുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഉത്തർപ്രദേശ് പോലീസ് മേധാവി നിർദ്ദേശം നല്‍കിയിരുന്നു. സ്ത്രീകളുടെ സ്വകാര്യതയും അന്തസ്സും ഹനിക്കുന്ന വിഡിയോകള്‍ ചില പ്ലാറ്റ്‍ഫോമുകള്‍ അപ്‌ലോഡ് ചെയ്യുന്നതായി സോഷ്യൽ മീഡിയ മോണിറ്ററിംഗ് ടീം കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് കോട്‍വാലി പോലീസ് സ്റ്റേഷനിൽ കേസുകൾ രജിസ്റ്റർ ചെയ്തത്. അനുചിതമായ വീഡിയോകൾ പോസ്റ്റ് ചെയ്തതിന് ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ടിനെതിരെയും കേസെടുത്തിട്ടുണ്ട്.

ENGLISH SUMMARY:

Footballer C.K. Vineeth shared his experience at the Kumbh Mela, describing it as a massive gathering. He mentioned that he chose not to take a dip as he was not particularly interested in doing so.