ശിവരാത്രി ആശംസകളുമായി യു പ്രതിഭ എംഎല്‍എ. ‘മഹാദേവ മനോഹര മഹാമന്ത്ര ദിവപ്രഭോ’ എന്നു തുടങ്ങുന്ന മഹാദേവസ്തുതിഗീതത്തിന് ചുണ്ടനക്കുന്ന വിഡിയോ ആണ് പ്രതിഭ പങ്കുവച്ചത്. ശിവരാത്രി ആശംസകള്‍ എന്ന കാപ്ഷനോടെ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച വിഡിയോയില്‍ ചന്ദനക്കുറി തൊട്ട് തികഞ്ഞ ഭക്തയായാണ് പ്രതിഭയെ കാണാനാവുക.
ഭക്തര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സ്തുതിഗീതങ്ങളിലൊന്നായ ഈ ഗാനം യുട്യൂബിലും വൈറലാണ്. പ്രതിഭയുടെ വിഡിയോക്ക് പിന്തുണച്ചും വിമര്‍ശിച്ചും പ്രതികരണങ്ങള്‍ നിറയുന്നുണ്ട്. ലാല്‍സലാം സഖാവേ, ശിവരാത്രി ആശംസകള്‍ സഖാവേ എന്നു തുടങ്ങി ഒട്ടേറെ കമന്റുകളാണ് വിഡിയോക്ക് ലഭിക്കുന്നത്.
ശിവനെ സ്മരിച്ച്, അമ്പലപ്പുഴ മധു രചിച്ച് പ്രശസ്ത ഗായിക അഭിരാമി അജയ് ആലപിച്ച 'മഹാദേവ' എന്ന ഗാനം ശ്രദ്ധേയമാണ്. 2018-ല്‍ പുറത്തിറങ്ങിയ ഈ ഗാനം ഇപ്പോഴും ജനപ്രിയമാണ്, 85 ലക്ഷംപര്‍ കണ്ട ഭക്തിഗാന വീഡിയോ ഇന്നും വൈറലായി തുടരുന്നു. സോപാനസംഗീതത്തിന്റെ പുതിയ അവതരണമായി ഈ ഗാനം വിലയിരുത്തപ്പെടുന്നു.