ലഹരിസംഘത്തിന്‍റെ താവളമായിരുന്നയിടം സൗന്ദര്യവല്‍ക്കരിച്ച് പാര്‍ക്ക് ആക്കിയെടുത്ത് ടൂറിസം വകുപ്പ്. കൊല്ലം നഗരത്തിലാണ് ഉല്ലാസത്തിനും കാഴ്ചയ്ക്കും വേറിട്ട രീതിയില്‍ പൊതുജനങ്ങള്‍ക്കായി പുതിയൊരിടം തുറന്നത്. ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.
എസ് എന്‍ കോളജിന് എതിര്‍വശത്ത് റെയില്‍വേ മേല്‍പ്പാലത്തിന്റെ അടിവശത്താണ് ഇങ്ങനെയൊരു മനോഹരമായ കാഴ്ച. ഡിസൈന്‍ പോളിസിയുടെ ഭാഗമായി മേല്‍പ്പാലങ്ങളുടെ അടിവശം സൗന്ദര്യവത്ക്കരിക്കുന്ന ടൂറിസംവകുപ്പിന്റെ ആദ്യ പദ്ധതി. വീ പാര്‍ക്ക്. ഉദ്ഘാടനം മന്ത്രി പി എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു
കാടുമൂടി സാമൂഹ്യവിരുദ്ധരുടെ താവളമായിരുന്നയിടത്ത് രണ്ട് കോടി രൂപ ചെലവിലാണ് പാര്‍ക്ക് തയാറാക്കിയത്. കൊല്ലത്തിന്റെ ചരിത്രം പേറുന്ന ചിത്രങ്ങളൊക്കെ ഇവിടെ കാഴ്ചയാണ്. ഉല്ലാസത്തിനും വ്യായാമത്തിനും ലഘുഭക്ഷണം കഴിക്കാനും ചിത്രം വരയ്ക്കാനും പാട്ടുപാടാനും നൃത്തം ചെയ്യാനും കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ പാര്‍ക്ക് പ്രയോജനപ്പെടുത്താം. വോളിബോള്‍, ബാഡ്മിന്റന്‍ കോര്‍ട്ടുകള്‍, ഒാപ്പണ്‍ ജിം, സ്കേറ്റിങ്. ചെസ് ബ്ളോക്ക് അങ്ങനെ എല്ലാമുണ്ട്. സംസ്ഥാനമെമ്പാടും പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.