police-attack

TOPICS COVERED

‘ഞാന്‍ നോമ്പിലായിരുന്നു, എന്നെ ബൂട്ടിട്ട് ചവിട്ടി, ലാത്തികൊണ്ട് കുത്തി, ചീത്ത വിളിച്ചു, പേടിപ്പിക്കാന്‍ നോക്കി, എസ്എസ്എല്‍സി എഴുതുന്നെന്നു പറഞ്ഞിട്ടും കേട്ടില്ല വലിച്ചിഴച്ചു’ ക്വാറി ഖനനത്തിനെതിരെയുള്ള സമരം കാണാനെത്തിയ പതിനഞ്ചുകാരനോട് പൊലീസ് ചെയ്ത ക്രൂരതയാണിത്. ബൂട്ടിട്ട് ചവിട്ടുകയും ലാത്തികൊണ്ട് കുത്തുകയും ചെയ്തുവെന്നും വിദ്യാര്‍ഥി പറഞ്ഞു. 

എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർഥിയാണെന്ന് കൂടി നിൽക്കുന്നവർ പറഞ്ഞിട്ടും പോലീസ് കേട്ടില്ലെന്ന് കുട്ടിയുടെ പിതാവ് നൗഷാദ് പറഞ്ഞു. വൈകുന്നേരം ആണ് സ്റ്റേഷനിൽ നിന്ന് വിട്ടയച്ചതെന്നും പിതാവ് മനോരമ ന്യൂസിനോട് പ്രതികരിച്ചു. എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന കുട്ടിയാണെന്ന് പറഞ്ഞിട്ടും കേട്ടില്ലെന്നും പൊലീസ് വാനില്‍വച്ച് മര്‍ദിച്ചതായും വിദ്യാര്‍ഥി പറഞ്ഞു. 

കോഴിക്കോട് മേപ്പയൂരിലാണ് വിദ്യാര്‍ഥിയെ പൊലീസ് ബലമായി വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തത്. പൊലീസ് വാനില്‍വച്ച് മര്‍ദിച്ചതായും വിദ്യാര്‍ഥി പറഞ്ഞു. പൊലീസ് പിടിവലിയില്‍ വിദ്യാര്‍ഥിക്ക് പരിക്കേറ്റു.

ENGLISH SUMMARY:

A 15-year-old student has alleged police brutality while witnessing a protest against quarry mining. He claimed that the police kicked him with boots, jabbed him with a baton, verbally abused him, and tried to intimidate him. Despite informing them that he was preparing for his SSLC exams, the officers ignored his plea and dragged him away.