ബത്തേരി സപ്ത റിസോർട്ടിന്റെ സഹകരണത്തോടെ മലയാള മനോരമ വനിതാ കോൺക്ലേവ് സംഘടിപ്പിച്ചു . ഉരുളിൽ ഒരു വെളിച്ചം എന്ന പേരിട്ട ചടങ്ങിൽ അതിജീവനവും ഭാവിയും ചർച്ചയായി. മരണഭയത്താലാണ് തങ്ങൾ ഇപ്പോഴും ജീവിക്കുന്നതെന്ന് മുണ്ടകൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർ കോൺക്ലേവിൽ പറഞ്ഞു.
വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സൺ കെ.സി റോസക്കുട്ടി മുഖ്യാതിഥിയായി. ദുരന്ത ബാധിതരായ സ്ത്രീകൾക്ക് തൊഴിൽ പരിശീലനം നൽകുമെന്നും സംരഭങ്ങൾക്ക് അവസരം ഒരുക്കുമെന്നും കെ.സി റോസക്കുട്ടി ഉറപ്പു നൽകി.