കോണ്‍ഗ്രസിന്‍റെ രാപ്പകല്‍ സമരത്തില്‍ പ്രസംഗിക്കുന്നതിനിടെയുണ്ടായ അനുഭവം പങ്കുവെച്ച് ബിആര്‍എം ഷഫീര്‍. സംസാരിക്കുന്നതിനിടെ, പ്രാദേശിക നേതാക്കളുടെ പേരുകള്‍ എടുത്തു പറയുകയായിരുന്നു അദ്ദേഹം. അതിനിടെയാണ് പ്രായം ചെന്നൊരാള്‍ എഴുന്നേറ്റ് നിന്ന് ഉറക്കെ ഇപ്രകാരം പറഞ്ഞത്... '' വാമനപുരം നിയോജക മണ്ഡലത്തിലെ ആദ്യകാല പ്രവര്‍ത്തകനാണ് ഞാന്‍..പാര്‍ട്ടി കെട്ടിപ്പടുത്ത പഴയ ഒരാളാണ്..ആരും എന്‍റെ പേര് പറഞ്ഞില്ല ഇതു വരെ..''
പ്രസംഗ ശേഷം അടുത്ത് പോയി ആ വയോധികവെ ഷാള്‍ അണിയിച്ച് ആദരിച്ചുവെന്നും, ആ കണ്ണുകള്‍ നിറഞ്ഞുപോയെന്നും ബിആര്‍എം ഷഫീര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഇങ്ങനെ ഒരിക്കലും പേര് പുറത്ത് വരാത്ത, പത്രത്തില്‍ പേരും ഫോട്ടോയും വരാത്ത, എത്രയോ പ്രവര്‍ത്തകരുടെ വിയര്‍പ്പാണ് പാര്‍ട്ടി... അവരെ നേതാക്കള്‍ ഒന്ന് അറിഞ്ഞ് കെട്ടി പിടിച്ചാല്‍ ആ കണ്ണുകള്‍ അഭിമാനം കൊണ്ട് നിറയും.. ജീവിതത്തില്‍ എല്ലാ നേതാക്കന്‍മാര്‍ക്കും ഒരുപാഠമാണിതെന്നും അദ്ദേഹം കുറിച്ചു.
പോസ്റ്റിന്‍റെ പൂര്‍ണരൂപം
വാമനപുരം അസംബ്ലി നന്ദിയോട് പഞ്ചായത്തിലെ പാര്‍ട്ടിയുടെ രാപ്പകല്‍ സമരത്തില്‍ പ്രസംഗിക്കുകയായിരുന്നു. സാധാരണ നേതാക്കളുടെ ഓരോരുത്തരുടേയും പേര് പറഞ്ഞ് അഭിസംബോധനയ്ക്ക് പകരം ``നേതാക്കളേ '' എന്ന് പറഞ്ഞാണ് പ്രസംഗം തുടങ്ങുക...പ്രസംഗത്തിനിടയില്‍ അറിയാവുന്ന ഓരോ നേതാക്കളേയും പേര് പറഞ്ഞ് വിഷയങ്ങള്‍ പറയുകയാണ് പതിവ്..ഇന്ന് അവിടുത്തെ എല്ലാ നേതാക്കളുടേയും പേര് പ്രസംഗത്തിനിടയില്‍ പരാമര്‍ശിച്ചു വരവേ ഒരു പ്രായം ചെന്നൊരാള്‍ എഴുന്നേറ്റ് നിന്ന് ഉറക്കെ പറഞ്ഞു...വാമനപുരം നിയോഃ മണ്ഡലത്തിലെ ആദ്യകാല പ്രവര്‍ത്തകനാണ്..പാര്‍ട്ടി കെട്ടിപ്പടുത്ത പഴയ ഒരാളാണ്..ആരും പേര് പറഞ്ഞില്ല ഇതു വരെ..''
ഒരു നിമിഷം ഞാന്‍ സ്തബ്ദനായി...പേര് അടുത്തിരുന്നയാളോട് ചോദിച്ച് പറഞ്ഞു..പ്രസംഗ ശേഷം അടുത്ത് പോയി ഷാള്‍ അണിയിച്ചാദരിച്ചു..ആ കണ്ണുകള്‍ നിറഞ്ഞു..ഇങ്ങനെ ഒരിക്കലും പേര് പുറത്ത് വരാത്ത.. അഭിസംബോധനകളില്ലാത്ത, പത്രത്തില്‍ പേരും ഫോട്ടോയും വരാത്ത ,,എത്രയോ പ്രവര്‍ത്തകരുടെ വിയര്‍പ്പാണ് പാര്‍ട്ടി...അവരെ നേതാക്കള്‍ ഒന്ന് അറിഞ്ഞ് കെട്ടി പിടിച്ചാല്‍ ആ കണ്ണുകള്‍ അഭിമാനം കൊണ്ട് നിറയും.. ജീവിതത്തില്‍ എല്ലാ നേതാക്കന്‍മാര്‍ക്കും ഒരുപാഠമാണിത്.....