ഏറ്റുമാനൂരിൽ ട്രെയ്നിനു മുന്നിൽ ചാടി അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതാവ് ഷൈനിയുടെ മൊബൈൽ ഫോൺ അന്വേഷണ സംഘം കണ്ടെത്തി. ഏറ്റുമാനൂരിലെ ഷൈനിയുടെ സ്വന്തം വീട്ടിൽനിന്നാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്. ഷൈനിയും മക്കളും ആത്മഹത്യ ചെയ്തതിന്റെ തലേന്ന് ഷൈനിയെ ഫോണിൽ വിളിച്ചു സംസാരിച്ചിരുന്നതായി നോബി പൊലീസിനു മൊഴി നൽകിയിരുന്നു. ഫോണിലൂടെയുള്ള നോബിയുടെ സംസാരം ആത്മഹത്യക്കു കാരണമായെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.
മദ്യലഹരിയില്‍ വിളിച്ച നോബി ഷൈനിയെ അധിക്ഷേപിച്ച് സംസാരിച്ചെന്നാണ് കണ്ടെത്തല്‍.വിവാഹ മോചന കേസില്‍ സഹകരിക്കില്ലെന്നും കുട്ടികളുടെ പഠനച്ചെലവ് നല്‍കില്ലെന്നും പറഞ്ഞു. നോബിയുടെ പിതാവിന്റെ ചികിത്സയ്ക്കായി എടുത്ത വായ്പയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം പൊലീസിന്റെ ചോദ്യം ചെയ്യലില്‍ നോബി സമ്മതിച്ചിട്ടുണ്ട്.