ഔദ്യോഗിക സന്ദര്‍ശനത്തിന് പാര്‍ലമെന്‍റിലെത്തിയ മന്ത്രി എം.ബി രാജേഷിന് നൊസ്റ്റാള്‍ജിയ. 2019 വരെ എം.പിയായിരുന്ന, പഴയ പാര്‍ലമെന്‍റ് മന്ദിരത്തിലേക്കാണ് മന്ത്രി ആദ്യമെത്തിയത്. ''സംവിധാന്‍ സദന്‍' ( പഴയമന്ദിരം) എന്നും ഊഷ്മളമായ ഓര്‍മകളാണ് നല്‍കുന്നതെന്ന് മന്ത്രി മനോരമന്യൂസിനോട് പറഞ്ഞു.
രാജ്യത്തിന്‍റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നെത്തിയ ജനപ്രതിനിധികളുടെ സൗഹൃദവേദിയായിരുന്നു സെന്‍ട്രല്‍ ഹാളെന്ന് അദ്ദേഹം ഓര്‍മിച്ചു. പുതിയ പാര്‍ലമെന്‍റ് മന്ദിരം നടന്നു കണ്ട എം.ബി രാജേഷ്, ഡെറക് ഒബ്രിയാനടക്കം പഴയ സഹപ്രവര്‍ത്തകരുമായി പരിചയം പുതുക്കി. കേരളത്തില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തെക്കുറിച്ച് കെ.സി വേണുഗോപാല്‍ ശൂന്യവേളയില്‍ സംസാരിക്കുമ്പോഴാണ് എക്സൈസ് മന്ത്രി സഭയിലെത്തിയത് എന്നതും കൗതുകമായി. ലഹരി കേരളത്തിന്‍റെ മാത്രം പ്രശ്നമല്ലെന്ന് എംബി രാജേഷ് ചൂണ്ടിക്കാട്ടി.