ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാനായി ഇത്തവണയും സിനിമ,സീരിയല്‍ താരങ്ങള്‍ എത്തി. രാധിക സുരേഷ് ഗോപി,ആനി എന്നിവര്‍ പതിവ് പോലെ വീട്ടിലും മറ്റുള്ളവര്‍ ക്ഷേത്രപരിസരത്തുമാണ് പൊങ്കാല അര്‍പ്പിച്ചത്.
ട്രോളന്മാർ പോലും പൊങ്കാലദിവസം ചിപ്പിയെ കണ്ടില്ലെങ്കിൽ ചോദിക്കും. പതിവ് തെറ്റിയില്ല. ഇത്തവണയും ക്ഷേത്രത്തിന് അടുത്താണ് ചിപ്പി പൊങ്കാല അർപ്പിച്ചത്. നടി ജലജയും ക്ഷേത്രത്തിന് അടുത്ത് പൊങ്കാലയിട്ടു. ആനി വീട്ടിൽ തന്നെ പൊങ്കാല ഒരുക്കി. ഇത്തവണ കൂട്ടായി ഷാജി കൈലാസ് എത്തിയതിന്റെ രഹസ്യം ആനി തന്നെ പറഞ്ഞു. ശരിവച്ച് ഷാജി കൈലാസും.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഭാര്യ രാധിക സുരേഷും വീട്ടിൽ തന്നെ പൊങ്കാല ഒരുക്കി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ മകൾ ഉണ്ണിമായ കുടുംബാംഗങ്ങൾക്കൊപ്പം കന്നിപൊങ്കാല ഇട്ടു. പൊങ്കാല അർപ്പിക്കാൻ ഇത്തവണ ശോഭനാ ജോർജിന് ഒരു കാരണമുണ്ട്. ദിവ്യ എസ്.അയ്യർക്കും കെ.എസ്.ശബരിനാഥനും പ്രണയ സാക്ഷാത്കാരത്തിന്റെ ഓർമപുതുക്കലാണ് ആറ്റുകാൽ പൊങ്കാല. ആ ഓർമ പുതുക്കി അമ്മയ്ക്ക് കീർത്തനം ആലപിച്ചു ദിവ്യ.