ഡോക്ടർ നിർദേശിച്ച മരുന്നിനു പകരം മെഡിക്കൽ ഷോപ്പിൽനിന്നു മാറിനൽകിയ മരുന്നു കഴിച്ച് പിഞ്ചുകുഞ്ഞു ഗുരുതരാവസ്ഥയില്‍. ചെറുകുന്ന് പൂങ്കാവിലെ എട്ടുമാസം പ്രായമുള്ള കുഞ്ഞാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലുള്ളത്. കുട്ടിയുടെ കരളിനു ഗുരുതര തകരാർ സംഭവിച്ചതിനാൽ കരൾ മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർ നിർദേശിച്ചതായി പറയുന്നു. കുഞ്ഞിന് ഡോക്ടര്‍ കുറിച്ചത് പനിക്കുള്ള സിറപ്പായിരുന്നു. എന്നാല്‍മെഡിക്കല്‍ ഷോപ്പില്‍നിന്ന് നല്‍കിയത് പനിക്കുള്ള ഡ്രോപ്സും. മരുന്ന് ഓവര്‍ ഡോസായി കുഞ്ഞിന്‍റെ കരളിനെ ബാധിച്ചെന്നും ഗുരുതരാവസ്ഥ തുടര്‍ന്നാല്‍ കരള്‍ മാറ്റിവയ്ക്കേണ്ടിവരുമെന്ന് ചികില്‍സിച്ച ഡോക്ടര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ആരോഗ്യനില നേരിയതോതില്‍ മെച്ചപ്പെട്ടെന്നും ഡോക്ടര്‍ അറിയിച്ചു.
കുഞ്ഞിനെ ഗുരുതരാവസ്ഥയിലാക്കിയത് ഫാര്‍മസി ജീവനക്കാരെന്ന് അച്ഛന്‍ പ്രതികരിച്ചു. ചോദിച്ചപ്പോള്‍ ‘എന്നാ പോയി കേസ് കൊട്’ ഭീഷണിപ്പെടുത്തി. മരുന്ന് മാറി നല്‍കിയ കണ്ണൂര്‍ പഴയങ്ങാടി ഖദീജ മെഡിക്കല്‍സിനെതിരെ കേസെടുത്തു.
കഴിഞ്ഞ ശനിയാഴ്ചയാണ് പനി ബാധിച്ച കുട്ടിയേയും കൊണ്ട് വീട്ടുകാര്‍ പഴയങ്ങാടിയിലെ ക്ലിനിക്കിലെത്തിയത്. കുഞ്ഞിന് ഡോക്ടർ കാല്‍പോള്‍ സിറപ്പ് കുറിച്ച് നല്‍കി. എന്നാല്‍ ഡോക്ടറുടെ ഈ കുറിപ്പടിയുമായെത്തിയ വീട്ടുകാര്‍ക്ക് ഖദീജ മെഡിക്കല്‍ സ്റ്റോറിലെ ഫാര്‍മസിസ്റ്റുകള്‍ എടുത്ത് നല്‍കിയത് കാല്‍പോള്‍ ഡ്രോപ് ആണ്. മരുന്ന് മാറിയതറിയാതെ ഡോക്ടറുടെ നിര്‍ദേശം അനുസരിച്ച് മൂന്ന് നേരം വീട്ടുകാര്‍ കുട്ടിയ്ക്ക് മരുന്ന് കൊടുത്തു. പനി അതിവേഗം മാറിയെങ്കിലും കുട്ടിയ്ക്ക് മറ്റ് ബുദ്ധിമുട്ടുകള്‍ തോന്നിയതോടെ വീട്ടുകാര്‍ വീണ്ടും ക്ലിനിക്കിലെത്തി. മരുന്ന് മാറിയത് അറിഞ്ഞ ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ കുട്ടിയ്ക്ക് ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ് നിര്‍ദേശിച്ചു.