five-year-old-girl-salutes-police-officer

TOPICS COVERED

അഞ്ച് വയസുകാരിയുടെ ആഗ്രഹത്തിന് മുന്നില്‍ പൊലീസിന്‍റെ സല്യൂട്ട്. പാലക്കാട് എലപ്പുള്ളിയിലാണ് അഞ്ച് വയസുകാരി അമ്മു പൊലീസിനെ സല്യൂട്ട് ചെയ്യണമെന്ന ആഗ്രഹവുമായെത്തിയത്. സ്നേഹത്തോടെ സല്യൂട്ട് സ്വീകരിച്ച സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സായൂജ് തിരിച്ചും കുഞ്ഞിനെ സല്യൂട്ട് ചെയ്ത് ഷേക്ക് ഹാന്‍ഡ് നല്‍കി. ആഗ്രഹം സാാധിച്ചതില്‍ ഏറെ സന്തോഷത്തോടെ കുഞ്ഞിന്‍റെ മടക്കം. കസബ സ്റ്റേഷനിലെ പൊലീസുകാര്‍ ചായ കുടിക്കാന്‍ കയറിയ ഹോട്ടലില്‍ സംഭവിച്ച സല്യൂട്ട് സ്നേഹം സിസിടിവി ക്യാമറയാണ് ഒപ്പിയെടുത്തത്.

ENGLISH SUMMARY:

In Palakkad, a five-year-old girl named Ammu fulfilled her wish to salute a police officer. Civil Police Officer Sayooj warmly received her salute and returned it with a handshake, bringing joy to the child. The heartwarming moment, captured on CCTV at a local hotel, has won hearts online.