പ്ലസ്ടു കേരള സിലിബസിന്‍റെ പരീക്ഷ ചോദ്യപേപ്പര്‍ കടുകട്ടിയെന്ന് വിദ്യാര്‍ഥികള്‍. മോഡല്‍ പരീക്ഷയില്‍ നിന്ന് വ്യത്യസ്തമാണ് മുഖ്യപരീക്ഷയിലെ ചോദ്യങ്ങളെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. പരീക്ഷയുടെ നിലവാരം രാജ്യാന്തര നിലവാരത്തില്‍ എത്തിക്കാനുള്ള ശ്രമമാണിതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ വിശദീകരണം.
പ്ലസ്ടു പരീക്ഷയിലെ ചോദ്യപേപ്പറുകള്‍ ഏറെ പ്രയാസമാണെന്ന് വിദ്യാര്‍ഥികള്‍ പരാതി പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ പരീക്ഷകളേക്കാള്‍ അല്‍പം ആശ്വാസം കണക്കിലുണ്ട്. മോഡല്‍ പരീക്ഷയുടെ അതേമാതൃകയില്‍ ചോദ്യങ്ങള്‍ പരിശീലച്ചിവരാണ് വിദ്യാര്‍ഥികളില്‍ ഏറെയും.
പക്ഷേ, മുഖ്യപരീക്ഷയില്‍ ചോദ്യത്തിന്‍റെ രീതി മാറി. രാജ്യാന്തര നിലവാരത്തിലാണ് ചോദ്യങ്ങളെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പറയുന്നു. പ്ലസ്ടു പരീക്ഷണം അതിജീവിക്കാന്‍ വിദ്യാര്‍ഥികള്‍ പെടാപ്പാടിലാണ്. മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളിലും ഇത്ര പ്രയാസമുണ്ടായിട്ടില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. പ്ലസ്ടു പരീക്ഷയുടെ ഫലത്തില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമെല്ലാം ആശങ്കയുണ്ട്.