കാൻസർ ബാധിതർക്ക് അതിജീവനത്തിന്റെ കവിതയുമായി വയലാർ ശരത്ചന്ദ്ര വർമ. ചിരിയിൽ ചേർത്ത് സിരയിൽ കോർത്ത് എന്ന് തുടങ്ങുന്ന കവിതയാണ് മനോരമ ന്യൂസിന്റെ കേരള കാൻ, കാൻസർ പരിശോധന ക്യാംപ് വേദിയിൽ ചൊല്ലിയത്. കാൻസർ പോരാളികൾക്ക് പ്രചോദനമായി ഈ വരികൾ.പിതാവിന് അർബുദം ബാധിച്ച സമയം ഓർത്തെടുത്തു, നടൻ പ്രമോദ് വെളിയനാട്. അർബുദത്തെ അതിജീവിച്ച, കേരള കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ജോസ് കോയിപ്പള്ളി, ബ്യൂട്ടീഷൻ ലിൻസി ജോജി എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു. പ്രമോദ് വെളിയനാടിന്റെ നാടൻ പാട്ട് ഏറ്റുപാടി സദസ്സും.